Trending

ആശ്വാസ് കുടുംബ സുരക്ഷ പദ്ധതി സഹായ വിതരണം.

കൊടുവള്ളി: കളരാന്തിരി യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആശ്വാസ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ടുപോയ പി.ഹുസൈൻ ഗുരിക്കളിന്റെ കുടുംബത്തിനുള്ള ഫണ്ട് വിതരണം യൂണിറ്റ് പ്രസിഡണ്ട്  കെ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ  കോഴിക്കോട് ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ബാപ്പു ഹാജി യൂണിറ്റ് ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം  നിർവഹിച്ചു.

പ്രസ്തുത യോഗത്തിൽ  ജില്ലാ വൈസ് പ്രസിഡണ്ട് അമീർ ഷാജി താമരശ്ശേരി മുഖ്യപ്രഭാഷണവും, കോഴിക്കോട് ജില്ല  സെക്രട്ടറി  പിടിഎ  ലത്തീഫ് പദ്ധതി വിശദീകരണവും നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻസിപ്പൽ കൗൺസിലർ മുജീബ് കെ വി, മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള ഓമശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറി സലാം നരിക്കുനി, മാനിപുരം യൂണിറ്റ് പ്രസിഡണ്ട് യൂസഫ് ടി പി,  കളരാന്തിരി യുണിറ്റ് വൈസ് പ്രസിഡണ്ട് അഹമ്മദ് കുട്ടി സി പി, സെക്രട്ടറി ലത്തീഫ് പട്ടിണിക്കര എന്നിവർ സംസാരിച്ചു. 

ജനറൽ സെക്രട്ടറി യുകെ സുബൈർ സ്വാഗതവും, ട്രഷറർ അഷ്റഫ് സി പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right