Trending

ദാറുൽ ഫുർഖാൻ ദശവാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് ദാറുൽ ഫുർഖാൻ ഹിഫുൽ ഖുർആൻ കോളേജ് ദശ വാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു. നിരവധി ഹാഫിളുകളും, സാദാത്തുക്കളും, പണ്ഡിതന്മാരും സംബന്ധിച്ച പ്രൗഢമായ സമ്മേളനം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹിഫുള് പഠനം പൂർത്തിയാക്കിയ 11 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു.

മഹല്ല് ഖാസി അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ അധ്യക്ഷത വഹിച്ചു. ഹിഫ്ള് കോളേജ് പ്രസിഡണ്ട് ഉസ്താദ് അബ്ദുസ്സലാം എളേറ്റിൽ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ അറിയപ്പെടുന്ന മത പ്രഭാഷകൻ അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. 

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സുബൈർ മാസ്റ്റർ, അബ്ദുറസാഖ് ബുസ്താനി, ഫൈസൽ എളേറ്റിൽ, മഹല്ല് പ്രസിഡണ്ട് അബ്ദുറഹിമാൻ കണ്ണഞ്ചേരി, മഹല്ല് ഖത്തീബ് ഷബീറലി അശ്അരി, മുഹമ്മദ് സഅദ് ഫൈസി, ബിസി മോയിൻകുട്ടി, അബ്ദുൽ അസീസ് സഖാഫി, ഹാഫിസ് മുഹമ്മദ് ഹാരിസ് സഖാഫി,ഹാഫിസ് ഹനാൻ അദനി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എൻ.
കെ. സലീം മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.സി. ഉസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അയ്യൂബ് പൂക്കോട്, സി.കെ. സലീം, ഷാഹിദ് മാസ്റ്റർ, മുഹമ്മദ് റാഷിദ് എന്നിവർ സംസാരിച്ചു. ഹാഫിസ് അബ്ദുസലീം സ്വാഗതവും, ആർ കെ മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right