Trending

പൂനൂർ പുഴയിൽ മാലിന്യം തള്ളിയ സംഭവം:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി.

എളേറ്റിൽ: കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികൾ പൂനൂർ പുഴയിൽ കക്കൂസ് മാലിന്യം ഒഴുക്കിയ പ്രദേശങ്ങളും, പൂനൂർ പുഴയുടെ കിഴക്കോത്ത് പഞ്ചായത്ത് അതിർത്തികളും, സമീപത്തെ കുടിവെള്ള സ്രോതസ്സുകളും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്ററും, മറ്റു ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേർന്ന് സന്ദർശനം നടത്തി.

സമീപ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും, പുഴയിലെ വെള്ളം പരിശോധനയ്ക്ക് അയക്കാനും, പുഴയിൽ നിന്ന്  കുളിക്കാനും അലക്കാനും കുടിക്കാനും കൃഷി ആവശ്യത്തിനും മറ്റും പുഴവെള്ളം ഉപയോഗിക്കുന്നവരോട് ജാഗ്രത പുലർത്താനും അഭ്യർത്ഥിച്ചു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്: കെ.കെ. ഉനൈസത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ഹഫ്സത്ത്, ജംഷിദ് കെ, എം.കെ. സി. അബ്ദുറഹിമാൻ, മൊയ്തീൻ കുഞ്ഞി, കമറുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർമാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.
Previous Post Next Post
3/TECH/col-right