എളേറ്റിൽ: എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടരി ആയിരുന്ന ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദിൻ്റെ അനുസ്മരണവും, ദുആ മജ്‌ലിസും ഇന്ന് (11-08-26ന് ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് എളേറ്റിൽ ഇസ്‌ലാമിക് സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു.
ഉസ്താദ് ചെറിയ മുഹമ്മദ് ഫൈസി അൽ ഹൈത്തമി അനുസ്മരണ പ്രഭാഷണം നടത്തും. ഇ. അഹമ്മദ് കുട്ടി ഫൈസി, കെ.കെ. ഇബ്‌റാഹീം മുസ്‌ല്യാർ, റസാഖ് ബുസ്താനി ,മുഫത്തിശ് അബദുൽ റസാഖ് ഫൈസി, ഇബ്റാഹീം എളേറ്റിൽ തുടങ്ങിയവർ സംബന്ധിക്കും.
Tags:
ELETTIL NEWS