കൊടുവള്ളി: കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു.
കൊടുവള്ളി മണ്ഡലം എംഎൽഎ പി കെ ഫിറോസ് ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി മണ്ഡലം പ്രസിഡണ്ട് യൂസഫ് പൂനൂർ അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി കാശിഫുൽ ഹഖ്, ഇ കെ ഫജാസ് കോരങ്ങാട്, മുഹമ്മദ് വെളിമണ്ണ, ഇക്ബാൽ കബയാൻ, ഷബീർ ചുണ്ടപ്പുറം തുടങ്ങിയവർ സംസാരിച്ചു.
Tags:
KODUVALLY