Trending

നിര്യാണത്തിൽ അനുശോചിച്ചു.

എളേറ്റിൽ: കഴിഞ്ഞ ദിവസം മരണപ്പെട്ട എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ്  മുതു വാട്ടുശ്ശേരി അബ്ദുൽ മുനീറിന്റെ നിര്യാണത്തിൽ പി.ടി.എ , സ്റ്റാഫ് കൗൺസിൽ, മനേജ്മെന്റ് കമ്മിറ്റി , പൂർവ്വ വിദ്യാത്ഥി കൂട്ടായ്മ എന്നിവ അനുശോചിച്ചു. 

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് മലബാരി അധ്യക്ഷനായി. തമ്മീസ് അഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.പി മുഹമ്മദ് ബഷീർ, പ്രധാന അധ്യാപിക ഇ.കെ സാബിറ,  പി.പി റാഫി , എം.എ ഗഫൂർ , എം മുഹമ്മദലി, പി.പി ഇസ്മഈൽ, വഹാബ് മണ്ണിൽക്കടവ്, റജ്ന കുറുക്കാംപൊയിൽ, മുജീബ് ആവിലോറ , യു.കെ റഫീഖ്, യൂനുസ് സലീം, മുജീബ് ചളിക്കോട്,  ഷബീർ ചുഴലിക്കര, എം. പി ഉസയിൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right