Trending

കൊടുവള്ളി നിയോജക മണ്ഡലത്തിൽ സഹപാഠികളായ സ്ഥാനാർഥികൾനേർക്കുനേർ.

കൊടുവള്ളി:കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിലെ പോരാട്ടം ശ്രദ്ധേയമാകുന്നത് സ്ഥാനാർത്ഥികളുടെ പഴയകാല സൗഹൃദം കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസും എൽ.ഡി.എഫ് സ്ഥാനാർത്ഥി സലിം മടവൂരും ഒരേ വിദ്യാലയത്തിൽ പഠിച്ചവരാണെന്ന പ്രത്യേകതയാണ് ഇപ്പോൾ നാട്ടുകാർക്കിടയിലെ ചർച്ചാവിഷയം.

മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരും. ഒരേ സ്കൂൾ മുറ്റത്ത് കളിച്ചുവളർന്ന ഇവർ, രാഷ്ട്രീയ നിലപാടുകൾ കാരണം ഇന്ന് രണ്ട് ധ്രുവങ്ങളിലായി നിന്ന് ജനവിധി തേടുകയാണ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർ, പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖങ്ങളായി മാറി.

പഴയ സൗഹൃദം സ്കൂൾ മുറ്റത്തിന്റെ ഓർമ്മകളിൽ നിലനിൽക്കുമ്പോഴും, കൊടുവള്ളിയുടെ വികസന വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. തങ്ങൾ പഠിച്ചു വളർന്ന മടവൂരിന്റെ മണ്ണിൽ നിന്ന് ജനവിധി തേടുമ്പോൾ, അത് വ്യക്തിപരമായ ബന്ധങ്ങൾക്കപ്പുറം ആശയങ്ങളുടെ പോരാട്ടമാണെന്ന് ഇരുവരും അടിവരയിടുന്നു.
സലിം മടവൂർ രാംപൊയിൽ സ്വദേശിയും ഫിറോസ് കുന്ദമംഗലം പതിമംഗലം സ്വദേശിയുമാണ്

തങ്ങളുടെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത് ചക്കാലക്കൽ സ്കൂളിന് അഭിമാനകരമായ നിമിഷമായി മാറിയിരിക്കുകയാണ്.
ഏതായാലും ഇത്തവണ ചക്കാല ക്കൽ ഹയർസെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൊടുവള്ളിയിൽ എംഎൽഎ യായി തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
ഇടതോ വലതോ എന്നറിയാൻ മെയ്
4 ന് വോട്ടെണ്ണി ഫലപ്രഖ്യാപനം വരെ
കാത്തിരിക്കണമെന്ന് മാത്രം.
Previous Post Next Post
3/TECH/col-right