എളേറ്റിൽ: ചെറിയ പെരുന്നാളിനോടാനുബന്ധിച്ച് സ്കൂൾ കലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി.
ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടെ കൈകളിൽ വൈവിധ്യമാർന്ന മൈലാഞ്ചി ഡിസൈനുകൾ ഒരുക്കി പങ്കെടുത്തു. പ്രധാനാധ്യാപകൻ എം.വി അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
എൻ.പി മുഹമ്മദ്, എം.സി. ഫാരിദ, പി.കെ റംലാബീവി, കെ.നിജിഷ, കെ.ജമീല, നീതുമോഹനൻ, സി.സുൽഫത്ത്, എന്നിവർ നേതൃത്വം നൽകി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:
EDUCATION