കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതി മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 66 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
കൊടുവള്ളി നഗരസഭയിലെ ആർ.ടി.സി. ഓഫീസ് – മോഡേൺ ബസാർ റോഡ് കൊടുവള്ളി, കൊടുവള്ളി – കേടേക്കുന്ന് റോഡ്, വില്ലേജ് ഓഫീസ് പുൽക്കുയിൽ റോഡ്, ആലപ്പുറായിൽ ക്രോസ് റോഡ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അൽഫോൺസാ കമ്പിക്കുന്ന് റോഡ് ചുങ്കം മുട്ടുകടവ് റോഡ്, നെല്ലിക്കൽ പുളിച്ചിക്കുന്ന് റോഡ്, ചെക്ക് പോസ്റ്റ് ഇരുമ്പിന് ചിടക്കുന്ന് റോഡ്, തേക്കുന്തോട്ടം കളത്തിൽ റോഡ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മണ്ണിൽ കടവ് – കാരക്കാട് റോഡ്, വെട്ടുകല്ലുപുറം കോളനി റോഡ്, പരപ്പാറ കൊന്തളത്ത് താഴം റോഡ്, മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം തൂക്കുപാലം റോഡ്, കൊട്ടക്കാവയൽ മടത്തുകുഴി റോഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂടത്തായി അമ്പലക്കുന്ന് കോളനി റോഡ്. എന്നിങ്ങനെയാണ് 2025- 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ തുക അനുവദിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.
ജില്ലയിൽ ആകെ 36 റോഡുകൾ അനുവദിച്ചതിൽ 15 എണ്ണവും കൊടുവള്ളി നിയോജക മണ്ഡലത്തിലാണ്. പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.
Tags:
KODUVALLY