പൂനൂർ : 2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി.
മികച്ച വില്ലേജ് ഓഫീസായി താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് എം.പി സന്തോഷ് കുമാർ (കക്കോടി), വി പ്രീത (നടുവണ്ണൂർ), ജിനീഷ് സി ചാപ്പയിൽ (ഒഞ്ചിയം) എന്നിവരാണ് അർഹരായത്.
മികച്ച ഭൂരേഖ തഹസിൽദാറായി കോഴിക്കോട് താലൂക്കിലെ സി ശ്രീകുമാറും മികച്ച ലാൻഡ് അക്വിസിഷൻ തഹസിൽദാറായി കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ എം ലിജയും മികച്ച ലാൻഡ് അക്വിസിഷൻ (എൻ.എച്ച്) തഹസിൽദാറായി കൊയിലാണ്ടി എൽ.എ എൻ.എച്ച് സ്പെഷ്യൽ തഹസിൽദാർ വി ബിന്ദുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Tags:
KERALA