Trending

പന്നിക്കോട്ടൂർ ആയുർവേദ ആശുപത്രിക്കെട്ടിട ഉദ്ഘാടനം ഇന്ന്.

പന്നിക്കോട്ടൂർ: കൊടുവള്ളി മണ്ഡലത്തിൽ നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂരിൽ പ്രവർത്തിക്കുന്ന 10 കിടക്കകളുള്ള സർക്കാർ ആയുർവേദ ആശുപത്രിക്കു വേണ്ടി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 1.5 കോടി രൂപ വിനിയോഗിച്ച് പണിത പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം ഇന്ന് ബുധൻ നാടിനു സമർപ്പിക്കും. വൈകീട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. 

എം.കെ. മുനീർ എം .എൽ.എ. അധ്യക്ഷനും, എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയുമാകും.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ലൈല സ്വാഗതം പറയും. 

റോഡിൽനിന്ന് ഉയരത്തിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്കെട്ടിടത്തിന്റെ ഒ.പി.യായി പ്രവർത്തിച്ചിരുന്ന പഴയ ഡിസ്പെൻസറി കെട്ടിടം പൊളിച്ചുമാറ്റിയാണ് സൗകര്യത്തോടെ പുതിയകെട്ടിടം പണി തിരിക്കുന്നത്.

സൗകര്യങ്ങൾ ഏറെ

പുതിയ കെട്ടിടത്തിൽ ആധുനികരീതി യിലുള്ള ഫാർമസി, റിസപ്ഷൻ ഏരിയ, ജനറൽ ഒ.പി., ഒ.പി. ക്രിയക്രമമുറി, മാ നസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്പെഷ്യാലിറ്റി ഒ.പി., മർമചികിത്സാ സ്പെഷ്യാലിറ്റി ഒ.പി,. നേത്രരോഗ പ്ര ത്യേക ഒ.പി., തേയ്മാനരോഗങ്ങൾക്കുള്ള ഓസ്റ്റിയോ ഒ.പി., പാലിയേറ്റീവ് കെയർ വിഭാഗം എന്നിവ പ്രവർത്തിക്കും. 
വിശാലമായ ഔഷധസ്റ്റോർ, രോഗികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവയും സജ്ജ മാക്കിയിട്ടുണ്ട്. 

പുതിയകെട്ടിടം റോഡിന് സമാന്തരമായി

നവീകരണം നടക്കുന്ന പരപ്പൻപൊ യിൽ- പുന്നശ്ശേരി റോഡിനു സമാന്തര മായി ചെങ്കൽപാറ നീക്കിയാണ് പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം നിർമിച്ചത്. നേ രത്തേ ഉയരത്തിലായിരുന്ന കെട്ടിടം ഇപ്പോൾ റോഡിനു സമാനമായതോടെ വയോജനങ്ങൾ, ഭിന്നശേഷിക്കാർ,
ഗർഭിണികൾ എന്നിവർക്ക് ഒ.പി.യിലെത്താൻ ഇത് ഏറെ സൗകര്യപ്രദമാവും. നിലവിലെ കിടത്തിച്ചികിത്സയുള്ള കെട്ടിടം ഇപ്പോൾ ഒന്നാം നിലയ്ക്കു സമാനമായിരിക്കയാണ്. ഇവിടേക്ക് പുതിയ ഒ.പി. കെട്ടിടത്തിനകത്തുനിന്നും പ്രവേശിക്കത്തക്ക രീതിയിലാണ് നിർമാണം.
Previous Post Next Post
3/TECH/col-right