Trending

പ്രഭാത വാർത്തകൾ

*🟨🌍റെ​യി​ൽ​വേ​യി​ൽ ഇ​നി ശു​ചി​ത്വ​മു​ള്ള കോ​ച്ചു​ക​ൾ വരും, യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സമേകി കേന്ദ്ര പ്രഖ്യാപനം*

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 'ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ. സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും.

ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​ത്വ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ത്സ​മ​യം പ​രാ​തി ന​ൽ​കാ​നും അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. റെ​യി​ൽ​വേ​യു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ച​ര​ക്ക് നീ​ക്ക​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും. ച​ര​ക്കു​ക​ൾ വേ​ഗ​ത്തി​ൽ കൈ​മാ​റാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കും.

   *🟨കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ*
ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ ച​ല​ന​മ​റ്റ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്താ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​നെ മ​ദ്യ​പി​ച്ച നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​യ ഉ​ട​ൻ​ത​ന്നെ മം​ഗോ​ൾ​പു​രി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 ഉം 13​ഉം വ​യ​സു​ള്ള മ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

അ​നി​ൽ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ സ്കാ​ർ​ഫ് കെ​ട്ടി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ മൊ​ഴി. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
*
    *🟨ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; പീയൂഷ് നുണ പറയുന്നുവെന്നു രാഹുൽ; രാഹുലിനു ധാരണയില്ലെന്ന് മറുപടി*
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ​​​ച്ചൊ​​​ല്ലി ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ പോ​​​ര് മു​​​റു​​​കു​​​ന്നു. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യ പോ​​​ര് ഇ​​​രു​​​കൂ​​​ട്ട​​​രും പു​​​റ​​​ത്തേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ ക​​​രാ​​​റി​​​നെ​​​പ്പ​​​റ്റി നു​​​ണ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ ആ​​​രോ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക ബം​​​ഗ്ലാ​​​ദേ​​​ശി​​​നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ പൂ​​​ജ്യ​​​മാ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​ക്ക് 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തെ അ​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് പൂ​​​ജ്യം തീ​​​രു​​​വ ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്താ​​​ൽ ന​​​മു​​​ക്കും പൂ​​​ജ്യം തീ​​​രു​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചാ​​​ൽ ന​​​മ്മു​​​ടെ പ​​​രു​​​ത്തി ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്തു ചെ​​​യ്യു​​​മെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ പ​​​രു​​​ത്തി കൂ​​​ടു​​​ത​​​ലും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് സൂ​​​ച​​​ന ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​ൻ തു​​​ണി​​​വ്യ​​​വ​​​സാ​​​യ​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ക​​​ള്ളം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. വ്യാ​​​പാ​​​ര ക​​​രാ​​​റു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​ൻ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു നേ​​​ട്ടം മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ. അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു സം​​​സ്ക​​​രി​​​ച്ച് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ആ​​​ഗോ​​​ള​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നു​​​പോ​​​രു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു. ക​​​ള്ളം പ​​​റ​​​യു​​​ക​​​യും അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ രീ​​​തി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.

യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു മാ​​​ത്ര​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്ത​​​തെ​​​ന്നും ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ഷ​​​ക​​​രെ പൂ​​​ർ​​​ണ​​​മാ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

    *🟨കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ള്ള 100, 500 രൂ​പ നോ​ട്ടു​ക​ൾ വരുന്നു*
പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ധാ​​​​ന സു​​​​ര​​​​ക്ഷാ​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്താ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ചു. 2026ലെ ​​​​ക​​​​റ​​​​ൻ​​​​സി അ​​​​പ്‌​​​​ഡേ​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ല്‍, ഇ​​​​ത് 2016ലേ​​​​തു​​​പോ​​​​ലു​​​​ള്ള നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​മ​​​​ല്ലെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ അ​​​​സാ​​​​ധു​​​​വാ​​​​കി​​​​ല്ലെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ വ്യ​​​​ക്ത​​​​മാ​​​​ക്കി. ​നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ല്‍ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും ഈ​​​​ടു​​​​നി​​​​ല്പും ​വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പ്രി​​​​ന്‍റിം​​​​ഗി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കും.

നോ​​​​ട്ടു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ മ​​​​ഷി മ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ടുപ്പമുള്ള മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. വാ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കി​​​​ന്‍റെ വ്യ​​​​ക്ത​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും മൈ​​​​ക്രോ ലെ​​​​റ്റ​​​​റിം​​​​ഗ് കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. കാ​​​​ഴ്ച​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും മ​​​​റ്റും നോ​​​​ട്ട് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ടാ​​​​ക്റ്റൈ​​​​ല്‍ മാ​​​​ർ​​​​ക്കു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കും.​ ദൈ​​​​നം​​​​ദി​​​​ന ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് നൂറും അഞ്ഞൂറും.

കൂ​​​​ടാ​​​​തെ, ക​​​​ള്ള​​​​നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ധു​​​​നി​​​​ക സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ആശങ്കപ്പെടേണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്.

അ​​​​വ തു​​​​ട​​​​ർ​​​​ന്നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പ​​​​ഴ​​​​യ നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ന​​​​ല്‍​കി മാ​​​​റ്റേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ​​​ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി​​​​യും എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ള്‍ വ​​​​ഴി​​​​യും ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി മാ​​​​ത്ര​​​​മേ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ.

    *🟨ബി​ഹാ​റി​ൽ വ്യാ​ജ മ​രു​ന്നു നി​ർ​മാ​ണ​ശാ​ല: 27 കി​ലോ​ പാ​ര​സെ​റ്റ​മോ​ൾ പൗ​ഡ​ർ, 1,19,800 വ്യാ​ജ സി​ങ്ക് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി*
പ​ട്ന: ഡ​ൽ​ഹി പോ​ലീ​സി​ലെ ആ​ന്‍റി-​നാ​ർ​ക്കോ​ട്ടി​ക്സ് ടാ​സ്‌​ക് ഫോ​ഴ്‌​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ ബി​ഹാ​റി​ലെ ഗ​യ​യി​ൽ വ്യാ​ജ മ​രു​ന്നു​ നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മുന്പ് ബി​ഹാ​ർ ത​ല​സ്ഥാ​ന​മാ​യ പ​ട്ന​യി​ലും വ്യാ​ജ മ​രു​ന്നു​നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വി​ടെനിന്ന് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഗ​യ​യി​ലെ ഫാ​ക്ട​റി ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ഹാ​യി​ച്ച​ത്. യാ​തൊ​രു ലൈ​സ​ൻ​സു​മി​ല്ലാ​തെ​യാ​ണ് ഗ​യ​യി​ൽ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഫാ​ക്ട​റി ന​ട​ത്തി​പ്പു​കാ​ര​നാ​യ അ​രു​ണി​നെ(59) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​ള​വി​ൽ വ്യാ​ജ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി. 1,19,800 വ്യാ​ജ സി​ങ്ക് ഗു​ളി​ക​ക​ൾ, 42,480 വ്യാ​ജ അ​സി​ത്രോ​മൈ​സി​ൻ ഗു​ളി​ക​ക​ൾ, 27 കി​ലോ​ പാ​ര​സെ​റ്റ​മോ​ൾ പൗ​ഡ​ർ എ​ന്നി​വ പി​ടി​കൂ​ടി. മ​രു​ന്നു​ നി​ർ​മാ​ണ​ത്തി​നു​ള്ള ചേ​രു​വ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​ലി​യ തോ​തി​ലു​ള്ള ഉ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മെ​ഷീ​നു​ക​ളും ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വേ​ദ​ന​സം​ഹാ​രി​ക​ൾ എ​ന്ന വ്യാ​ജേ​ന ല​ഹ​രി മ​രു​ന്നു​ക​ളും സം​ഘം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. 5 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഫാ​ക്ട​റി​യി​ൽ സം​സ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഈ ​മ​രു​ന്നു​ക​ൾ​ക്കാ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ നി​യ​മ​വി​രു​ദ്ധ​മായാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്.

   *🟨വി​​​വാ​​​ഹി​​​ത​​​രാ​​​കാ​​​തെ ജീവിക്കുന്പോൾ സ്ത്രീധന പരാതി നിലനിൽക്കുമോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി*
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ഹി​​​ത​​​രാ​​​കാ​​​തെ ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​മ്മ​​​ത​​​പ്ര​​​കാ​​​രം സ്ത്രീ​​​യും പു​​​രു​​​ഷ​​​നും ഒ​​​ന്നി​​​ച്ചു ജീ​​​വി​​​ക്കു​​​ന്പോ​​​ൾ (ലി​​​വിം​​​ഗ് ടു​​​ഗ​​​ത​​​ർ) സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​രു​​​ഷ​​​നെ​​​തി​​​രേ സ്ത്രീ​​​ധ​​​ന നി​​​രോ​​​ധ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഭാ​​​ര്യ​​​ക്കു മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 498 (എ) ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മോ ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മോ സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കൂ. എ​​​ന്നാ​​​ൽ ലി​​​വിം​​​ഗ് ടു​​​ഗ​​​ത​​​ർ ബ​​​ന്ധ​​​ങ്ങ​​​ൾ ഈ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മോ​​​യെ​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ സു​​​പ്രീം​​​കോ​​​ട​​​തി, അ​​​ഡീ​​​ഷ​​​ണ​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഐ​​​ശ്വ​​​ര്യ ഭാ​​​ട്ടി​​​യോ​​​ടു കോ​​​ട​​​തി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. അ​​​ഭി​​​ഭാ​​​ഷ​​​ക നീ​​​ന ന​​​രി​​​മാ​​​നെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ലി​​​വ് ഇ​​​ൻ പ​​​ങ്കാ​​​ളി സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ച​​​തു ചോ​​​ദ്യം ചെ​​​യ്ത് ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ​​​ക്‌​​​ട​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​നം..
 
   *🟨പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്*

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ​​​യി​​​ൽ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഏ​​​ഴാ​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലോ​​​കം ക​​​ണ്ടു​​​വെ​​​ന്ന് പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പോ​​സ്റ്റി​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ​​​റ​​​ഞ്ഞു.

സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗം രാ​​​ജ്യം ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ചു.

2019 ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച വാ​​​ഹ​​​ന​​​വു​​​മാ​​​യി ചാ​​​വേ​​​ർ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ലാ​​​കോ​​​ട്ടി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം.

    *🟨മണിപ്പുരിൽ വീണ്ടും വെടിവയ്പ്*

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ഉ​​​ക്രു​​​ലി​​​ൽ വെ​​​ടി​​​വ​​​യ്പ്. ലി​​​താ​​​ൻ സ​​​രീ​​​ഗോം​​​ഗി​​​ലെ തം​​​ഗ്ഖു​​​ലി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ലി​​​താ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ക്കി​​​ക​​​ളും നാ​​​ഗ​​​ക​​​ളും സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ 10:55ന് സി​​​ക്കി​​​ബും​​​ഗി​​​നും ലി​​​താ​​​നും ഇ​​​ട​​​യി​​​ൽ കു​​​ന്നു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വെ​​​ടി​​​യൊ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​നെ​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു.

    *🟨ബംഗളൂരു അപകടം; അമിതവേഗം മൂലം*

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ​ര​​​​​ണ്ടു മ​​​​​​ല​​​​​​യാ​​​​​​ളി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​ളു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഏ​​​​​​ഴു​ പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ബം​​ഗ​​ളു​​രു വാ​​ഹ​​നാ​​പ​​ക​​ടം അ​​മി​​ത​​വേ​​ഗം മൂ​​ല​​മാ​​ണെ​​ന്നു പോ​​ലീ​​സ്.

വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ ഹൊ​​​​​സ്‌​​​​​കോ​​​​​ട്ട-​​​​​ദാ​​​​​ബാ​​​​​സ്‌​​​​​പേ​​​​​ട്ട് ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ ആ​​റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മ​​​​​​ഹീ​​​​​​ന്ദ്ര എ​​​​​​ക്സ്‍​യു​​​​​​വി​​​ ബൈ​​​​​​ക്ക് യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​നെ ഇ​​​​​​ടി​​​​​​ച്ചു​​​​​​തെ​​​​​​റി​​​​​​പ്പി​​​​​​ച്ച​​ശേ​​ഷം ഡി​​​​​​വൈ​​​​​​ഡ​​​​​​റി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ച് നി​​യ​​ന്ത്ര​​ണം​​തെ​​റ്റി ച​​​​​​ര​​​​​​ക്കു​​​​​​ലോ​​​​​​റി​​​​​​യി​​​​​​ലും മ​​​​​​റ്റൊ​​​​​​രു കാ​​​​​​റി​​​​​​ലും ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റു​​​​​​ക​​​​​​യാ​​യി​​രു​​ന്നു.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വാ​​ഹ​​നം 150 കി​​ലോ​​മീ​​റ്റ​​റി​​നും 160 കി​​ലോ​​മീ​​റ്റ​​റി​​നും ഇ​​ട​​യി​​ലാ​​ണ് ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​തെ​​യാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പു​​ല​​ർ​​ച്ചെ​​യു​​ള്ള ര​​ഹ​​സ്യ​​യാ​​ത്ര.

അ​​യാ​​ൻ അ​​ലി എ​​ന്ന വി​​ദ്യാ​​ർ​​ഥി കൊ​​ണ്ടു​​വ​​ന്ന വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​യാ​​ൻ അ​​ലി ത​​ന്നെ​​യാ​​ണ് അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തും. അ​​​​​ശ്വി​​​​​ൻ നാ​​​​​യ​​​​​ർ(17), അ​​​​​ർ​​​​​ഹാ​​​​​ൻ ഷെ​​​​​രീ​​​​​ഫ്(16), ഭ​​​​​ര​​​​​ത്(17), ഫ​​​​​ർ​​​​​ഹാ​​​​​ൻ(18), ഏ​​​​​ഥ​​​​​ൻ ജോ​​​​​ർ​​​​​ജ് (17) എ​​​​​ന്നി​​​​​വ​​​​​രും ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​നാ​​​​​യ ഗ​​​​​ഗ​​​​​നും (24) ആണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഹൊ​​സ്കൊ​​ട്ട എം​​വി​​ജെ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു.

    *🟨പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം*
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും.
ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ഈ തസ്തികയിലെ വേതനം.
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 35,000 രൂപയാണ് പ്രതിമാസ വേതനം.
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി. 30,000 രൂപയാണ് വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ, ബയോഡാറ്റ സഹിതം, trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട്  5 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0471-2304594, 0471-2303229; ഇമെയിൽ - keralatribes@gmail.com


   *🟨ആ​ലി​ൻ ഷെ​റി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട ന​ൽ​കും; സം​സ്കാ​രം ഇ​ന്ന്*
 
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്. 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്.


ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ലി​ൻ ഷെ​റി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ‌​ട്ട​ത്തി​ന് ശേ​ഷം മ​ല്ല​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം വൈ​കി​ട്ട് 3.30ന് ​നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ക്കും.

കു​ട്ടി​യു​ടെ സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ എ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ് ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം.
  
   *🟨നേ​​​​​രി​​​​​ട്ടത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധം; ഒ​ത്തു​തീ​ര്‍​പ്പി​ന് ദൂ​ത​ന്‍ വ​ന്നു*
കൊ​​​​​ച്ചി: വി​​​​​ശ്വാ​​​​​സ​​​​​മു​​​​​ള്ള​​​​​തി​​​​​നാ​​​​​ലാ​​​​​ണ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​തെ​​​​​ന്നും എ​​​​​ന്നാ​​​​​ല്‍ കേ​​​​​സ് ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ല്‍ വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ല്‍​നി​​​​​ന്ന് ലൈം​​​​​ഗി​​​​​കാ​​​​​തി​​​​​ക്ര​​​​​മം നേ​​​​​രി​​​​​ട്ട ച​​​​​ല​​​​​ച്ചി​​​​​ത്ര പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക ഡോ. ​​​​​ആ​​​​​ശ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ്. എ​​​​​ല്ലാ രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ക്കാ​​​​​ര്‍​ക്കും പ്ര​​​​​ധാ​​​​​നം അ​​​​​വ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​മാ​​​​​ണ്. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാ​​​​​ത്ത പ​​​​​ല​​​​​രും പി.​​​​​ടി. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നാ​​​​​യി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നു വ​​​​​ന്നെ​​​​​ന്നും മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍​ക്കു ന​​​​​ല്‍​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ല്‍ ഡോ. ​​​​​ആ​​​​​ശ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി.

പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​വ​​​​​ന്ന​​​​​ത് നീ​​​​​തി​​​​നി​​​​​ഷേ​​​​​ധ​​​​​മാ​​​​​ണ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച് 14 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ഇ​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ല്‍നി​​​​​ന്ന് മ​​​​​റു​​​​​പ​​​​​ടി​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ല്ല. പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ശേ​​​​​ഖ​​​​​രി​​​​​ച്ചെ​​​​​ങ്കി​​​​​ലും ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ല. വാ​​​​​ര്‍​ത്ത വ​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് എ​​​​​ഫ്‌​​​​​ഐ​​​​​ആ​​​​​ര്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത്. ഇ​​​​​തു താ​​​​​ന്‍ വി​​​​​ശ്വ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ല്‍ സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള​​​​​വാ​​​​​ക്കി. ഒ​​​​​രു സ്ത്രീ​​​​​യെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ന്‍ സി​​​​​സ്റ്റ​​​​​ത്തി​​​​​ന് ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ല. കേ​​​​​സി​​​​​ന്‍റെ അ​​​​​വ​​​​​സ്ഥ എ​​​​​ന്താ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ണ്ട്.

കേ​​​​​സ് മു​​​​​ന്നോ​​​​​ട്ടു​​​​ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ഒ​​​​​രു സ്‌​​​​​പെ​​​​​ഷ​​​​​ല്‍ പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​റെ നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണം. അ​​​​​ധി​​​​​കാ​​​​​ര​​​​​മു​​​​​ള്ള പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ര്‍​ക്ക് എ​​​​​ന്തും ചെ​​​​​യ്യാ​​​​​ന്‍ ക​​​​​ഴി​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. ഇ​​​​​തു ത​​​​​ട​​​​​യാ​​​​​നു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​യ ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി ഇ​​​​​വി​​​​​ടെ​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

നി​​​​​യ​​​​​മ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​പ്പോ​​​​​ള്‍ നേ​​​​​രി​​​​​ട്ട അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പു​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളും ഞെ​​​​​ട്ടി​​​​​ച്ചു. സ്ത്രീ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​സി​​​​​ന് ര​​​​​ണ്ടാം​​​​സ്ഥാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ ദൂ​​​​​ത​​​​​ന്മാ​​​​​ര്‍ ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പി​​​​​നാ​​​​​യി സ​​​​​മീ​​​​​പി​​​​​ച്ചു. മാ​​​​​പ്പ് ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ മ​​​​​തി​​​​​യെ​​​​​ന്നും ഇ​​​​​തൊ​​​​​രു ചെ​​​​​റി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ലേ എ​​​​​ന്നു​​​​​മെ​​​​​ല്ലാം പ​​​​​റ​​​​​ഞ്ഞു.

വി​​​​​ശ്വ​​​​​സി​​​​​ച്ച പ​​​​​ല​​​​​രും കു​​​​​ഞ്ഞു​​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​നു​​​​വേ​​​​​ണ്ടി ഒ​​​​​ത്തു​​​​​തീ​​​​​ര്‍​പ്പ് ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്കു വ​​​​​ന്ന​​​​​തി​​​​​ല്‍ അ​​​​​ദ്ഭു​​​​​ത​​​​​പ്പെ​​​​​ട്ടു. ആ​​​​​രു​​​​​ടെ​​​​​യും പേ​​​​​രെ​​​​​ടു​​​​​ത്തു പ​​​​​റ​​​​​യാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നി​​​​​ല്ല. നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടു. ത​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ ത​​​​​നി​​​​​ക്കു മാ​​​​​ത്ര​​​​​മു​​​​​ള്ള ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണെ​​​​​ന്ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​രോ​​​​​പ​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​നെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​ദ​​​​​വി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല. താ​​​​​നൊ​​​​​രു സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ന്‍ ക​​​​​മ്മി​​​​​റ്റി ജൂ​​​​​റി ആ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന​​​​​ത് ത​​​​​ന്‍റെ അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തെ​​​​​ത്ത​​​​​ന്നെ ചോ​​​​​ദ്യം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​ണ്. ആ​​​​​രോ​​​​​ഗ്യം പ​​​​​റ​​​​​ഞ്ഞു പ്ര​​​​​തി​​​​​ക്ക് മു​​​​​ന്‍​കൂ​​​​​ര്‍ ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി ആ​​​​​ര്‍​ക്കൊ​​​​​പ്പ​​​​​മാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്നി​​​​​ല്ല. നീ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ആ​​​​​ശാ ആ​​​​​ച്ചി ജോ​​​​​സ​​​​​ഫ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

    *🟨അ​യ്യ​പ്പ​സം​ഗ​മം: മ​ന്ത്രിക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഒ​ഴി​യാ​നാ​കി​ല്ലെന്ന് ചെ​ന്നി​ത്ത​ല*

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ആ​​​​​ഗോ​​​​​ള അ​​​​​യ്യ​​​​​പ്പ​​​​സം​​​​​ഗ​​​​​മ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു ദേ​​​​​വ​​​​​സ്വം​​​​​മ​​​​​ന്ത്രി വി.​​​​​എ​​​​​ൻ. വാ​​​​​സ​​​​​വ​​​​​ന് ഒ​​​​​ഴി​​​​​ഞ്ഞു​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നു കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക സ​​​​​മി​​​​​തി​​​​​യം​​​​​ഗം ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല.

ഏ​​​​​ഴു കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ആ​​​​​ഗോ​​​​​ള സം​​​​​ഗ​​​​​മം ന​​​​​ട​​​​​ത്തി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണോ സ്പോ​​​​​ണ്‍​സ​​​​​ർ​​​​​മാ​​​​​രെ തി​​​​​ര​​​​​ക്കി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ടെ​​​​​ൻ​​​​​ഡ​​​​​ർ വി​​​​​ളി​​​​​ക്കാ​​​​​തെ​​​​​യാ​​​​​ണ് ഊ​​​​​രാ​​​​​ളു​​​​​ങ്ക​​​​​ലി​​​​​ന്‍റെ സ​​​​​ബ്സി​​​​​ഡി​​​​​യ​​​​​റി ക​​​​​ന്പ​​​​​നി​​​​​ക്കു ചു​​​​​മ​​​​​ത​​​​​ല ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഇ​​​​​തി​​​​​ൽ അ​​​​​ടി​​​​​മു​​​​​ടി അ​​​​​ഴി​​​​​മ​​​​​തി​​​​​യാ​​​​​ണ്.

ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ശ​​​​​രി​​​​​യാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണം ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

    *🟨മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം*
കാസർകോട്: മഞ്ചേശ്വരത്ത് ലോറിയിൽ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരുന്ന തൊഴിലാളികളെ ഒരു സംഘം ക്രൂരമായി മർദിച്ചു. ഇന്ന് പുലർച്ചെ 1.30-ഓടെ മഞ്ചേശ്വരം ഉദ്യാവർ അണ്ടർപാസിന് സമീപമാണ് സംഭവം. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് നടന്നതെന്നും ഇതിന് പിന്നിൽ സംഘ്പരിവാർ പ്രവർത്തകരാണെന്നും എ.കെ.എം അഷ്റഫ് എംഎൽഎ ആരോപിച്ചു.

പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചി കടയ്ക്ക് സമീപം ഇറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുപി സ്വദേശികളും പാലക്കാട് താമസക്കാരുമായ ഫുർക്കാൻ (50), ദാവൂദ് (42), കാസർകോട് സ്വദേശി അബ്ബാസ് എന്നിവർക്കാണ് സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.

കൂടുതൽ കണ്ടെത്തുക
ക്രൈം വാർത്തകൾ
ഓൺലൈൻ വാർത്താസേവനം
സാമസ്ത സെൻ്റ്നറി
സയൻസ് ടെക്നോളജി
ബിസിനസ് വാർത്തകൾ
യാത്ര വിവരങ്ങൾ
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ തൊഴിലാളികളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ എംഎൽഎ സന്ദർശിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരത്ത് വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് എ.കെ.എം അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും നിയമപരമായ തടസ്സങ്ങളില്ല. എന്നിട്ടും ഉത്തരേന്ത്യൻ മാതൃകയിൽ ഇത്തരമൊരു ആക്രമണം നടത്തിയത് മഞ്ചേശ്വരത്തെ സമാധാന അന്തരീക്ഷം തകർക്കാനണെന്നും എംഎൽഎ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവിയുമായി സംസാരിച്ചെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എംഎൽഎ അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    *🟨പ്ലസ്ടു പാസായവർക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ആകാം, കേരളത്തിലെ 11 ജില്ലകളിൽ ഉൾപ്പടെ 252 ഒഴിവുകൾ*
സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകളുണ്ട്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 (10-03-2026)ആണ്.

പന്ത്രണ്ടാം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 10വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. സി എസ് സി (CSC) ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ വെബ്സൈറ്റ്ആയ csc.gov.in വഴി ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.

*കേരളത്തിലെ ഒഴിവുകൾ*
സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ കേരളത്തിലെ 11 ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട്, കൊല്ലം,കാസർഗോഡ്,കണ്ണൂർ,ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഈ തസ്തികകളിൽ ഒഴിവുകളുള്ളത്. നിലവിൽ കേരളത്തിൽ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

*യോഗ്യത*
പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ 1 പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.

ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

*മറ്റ് ആവശ്യകതകൾ:*
അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ

നല്ല ആശയവിനിമയ ശേഷി

അതത് ജില്ലയിലെ തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും

പ്രായപരിധി : 18 വയസ്സോ അതിൽ കൂടുതലോ.

   *🟨ശബരിമല യുവതീപ്രവേശന ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും*

ന്യൂഡല്‍ഹി: ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ഹരജികള്‍ സുപ്രിംകോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് എത്തുക. നാല്‍പത്തി നാലാമത്തെ കേസായി പരിഗണനയ്‌ക്കെത്തും. ഒന്‍പതഅംഗ ബെഞ്ച് രൂപീകരിക്കുന്നതിലും എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. 2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019ല്‍ കേസ് ഒന്‍പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
 
   *🟨പലതവണ പീഡിപ്പിച്ചെന്ന് ;കാഞ്ഞങ്ങാട് ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാട്, ജീവനൊടുക്കുമെന്നും ഭീഷണി പ്രതിയെ റിമാൻഡ് ചെയ്തു*

 മാനസികവെല്ലുവിളി നേരിടുന്ന, കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ കാഞ്ഞങ്ങാട് പീഡിപ്പിച്ച കേസിൽ മുൻ എസ്.ഐ.യും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു,

കാരച്ചാലിലെ വീട്ടിൽനിന്ന് ഇരുവരും കാഞ്ഞങ്ങട്ടേക്ക് ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.
എന്നാൽ നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ  കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു കേസ്.

അതിജീവിതയുടെ മൊഴി ചേവായൂർ പോലീസ് രേഖപ്പെടുത്തി.  ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു.

പെൺകുട്ടി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതിയിൽ നിലമ്പൂർ ഇൻസ്‌പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ചേവായൂർ പോലീസിൽ പരാതിനൽകി. പെരിന്തൽമണ്ണ എസ്.ഐ. ആയിരുന്ന ഫിലിപ്പ് ഒരുവർഷം മുൻപാണ് ലഹരിവിരുദ്ധ ക്ലാസുകൾ നടത്താനായി സ്വയംവിരമിച്ചത്. കൗൺസിലിങ് നടത്തുന്നതിനായി മമ്പാട്ടുള്ള ഫിലിപ്പിന്റെ വീട്ടിൽ രക്ഷിതാക്കൾ കൊണ്ടാക്കിയതിനെത്തുടർന്ന് അതിജീവിത അവിടെ താമസിച്ചുവരികയായിരുന്നു.,

    *🟨ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം* 

ന്യൂഡല്‍ഹി : ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പി വഴി ചോരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാന മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുമായി മുന്നോട്ടുപോകാന്‍ യുഐഡിഎഐ നടപടി ആരംഭിച്ചത്.

യുഐഡിഎഐ അടുത്തിടെയാണ് പുതിയ ആധാര്‍ ആപ്പിന്റെ പൂര്‍ണ്ണ പതിപ്പ് പുറത്തിറക്കിയത്. മുമ്പ് ഒരു ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കേണ്ട നിരവധി സേവനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ആക്സസ് ചെയ്യാന്‍ ഈ ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ആപ്പ് വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ഒറ്റ ക്ലിക്കിലൂടെ അവരുടെ ആധാര്‍ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇത് കാര്‍ഡ് ഉടമകളെ പ്രാപ്തമാക്കുന്നു.ഫോട്ടോകോപ്പികള്‍ വഴി ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുന്നതിന് പുതിയ ചട്ടത്തിന് രൂപം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ സ്ഥിരീകരിച്ചു.

നിലവില്‍ ആധാര്‍ കാര്‍ഡ് ഒരു അത്യാവശ്യ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സിം കാര്‍ഡ് വാങ്ങുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്നതിനും ഇത് ആവശ്യമാണ്. നിലവില്‍, അത്തരം സേവനങ്ങള്‍ക്കായി കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികളാണ് സമര്‍പ്പിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ആധാര്‍ നമ്പര്‍, പേര്, വിലാസം, ജനനത്തീയതി, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഈ പകര്‍പ്പുകളില്‍ അടങ്ങിയിരിക്കുന്നു.

ഈ ആശങ്ക പരിഹരിക്കുന്നതിന്, ഫിസിക്കല്‍ ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യുആര്‍ കോഡും മാത്രം ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. സെന്‍സിറ്റീവ് വിവരങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കാര്‍ഡ് ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡായി പ്രവര്‍ത്തിക്കാനും ഇത് അനുവദിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ ബാങ്കിംഗ്, സിം വിതരണം, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള പരിശോധന ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിര്‍വഹിക്കാന്‍ സാധിക്കും. ഈ സംവിധാനം രഹസ്യാത്മകത വര്‍ദ്ധിപ്പിക്കുകയും ദുരുപയോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    *🟨മ്യൂച്ച്വല്‍ഫണ്ട് വിതരണത്തിനായി എന്‍.എസ്.ഇയും തപാല്‍ വകുപ്പും ധാരണയില്‍*
 *കൊച്ചി* : ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹത്തിന്റെ എന്‍.എസ്.ഇ. എം.എഫ് ഇന്‍വെസ്റ്റ് പ്ലാറ്റ്ഫോമുമായി സഹകരിച്ചുള്ള ഈ സംരംഭം, ഗ്രാമീണ മേഖലയിലെയും ചെറുകിട നഗരങ്ങളിലെയും ജനങ്ങളുടെ സമ്പാദ്യത്തെ ഉല്‍പ്പാദനക്ഷമമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും അതുവഴി സുസ്ഥിരമായ സമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്നു.

തപാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ മനീഷ ബന്‍സാല്‍ ബാദല്‍, എന്‍.എസ്.ഇ. ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ എന്നിവര്‍ എന്‍.എസ്.ഇ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ആശിഷ് കുമാര്‍ ചൗഹാന്റെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് തപാല്‍ വകുപ്പിന്റെ 1.64 ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയും ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും എന്‍.എസ്.ഇ.യുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ പങ്കാളിത്തത്തിലൂടെ ഒത്തുചേരും. തപാല്‍ വകുപ്പിന്റെ വിപുലമായ സ്വാധീനത്തിലൂടെ കര്‍ഷകര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരിലേക്ക് ആധുനിക നിക്ഷേപ സൗകര്യങ്ങള്‍ എത്തിക്കാന്‍ ഈ സംരംഭം വഴി സാധിക്കും.

ഉല്‍പ്പാദനക്ഷമമല്ലാതെ കിടക്കുന്ന ചെറുകിട സമ്പാദ്യത്തെ മൂലധന വിപണികളിലേക്ക് തിരിച്ചുവിടാനും, രാജ്യത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഈ സഹകരണം അവസരമൊരുക്കുമെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു.

ധാരണാപത്ര വഴി  മൊബൈല്‍ അല്ലെങ്കില്‍ ആധാര്‍ അധിഷ്ഠിത ഇ-കെ.വൈ.സി മുതല്‍ ഇടപാടുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും എന്‍.എസ്.ഇ. പ്ലാറ്റ്ഫോം വഴി തപാല്‍ ഓഫീസുകളില്‍ ലഭ്യമാക്കും.
ലളിതമായ നിക്ഷേപ രീതികള്‍ തപാല്‍ വകുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട്, ലളിതവും പരിമിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെയുള്ള സ്വയം നിക്ഷേപം പ്രോത്സാഹിപ്പിക്കും.

    *🟨സുന്നി ഐക്യം: ചർച്ചകൾക്ക് പച്ചക്കൊടി വീശി എ.പി. വിഭാഗം മുശാവറ; പ്രമേയം പാസാക്കി.*
*സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യ ചർച്ചകൾക്ക് അനുകൂല നിലപാടുമായി സമസ്ത എ.പി. വിഭാഗം. മലപ്പുറം കോട്ടക്കലിൽ നടന്ന മുശാവറ യോഗത്തിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ഐക്യ ചർച്ചകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.* 

*സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും സുന്നി ഐക്യം അനിവാര്യമാണെന്ന് സമസ്ത നൂറാം വാർഷിക സെന്റനറി വിളംബര ജാഥയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി വ്യക്തമാക്കി.*

*വിഘടിച്ചുപോയ സംഘടനകൾ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചതിന് പിന്നാലെയാണ് എ.പി. വിഭാഗത്തിന്റെ ഈ നിർണ്ണായക നീക്കം. സമസ്തയുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാൻ ഐക്യ ചർച്ചകൾക്ക് ഒരുക്കമാണെന്നും, സ്നേഹത്തിന്റെ ലോകം പണിതുയർത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്നും പ്രമേയം ആവശ്യപ്പെട്ടു.* 

*ഐക്യശ്രമങ്ങളെ ബഹുമാനത്തോടെ സമീപിക്കണമെന്നും ഇതിന് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുശാവറ ഓർമ്മിപ്പിച്ചു.*

*അതേസമയം, പുത്തൻവാദികളുമായി ചേർന്നുപോകുന്ന ഒരു ഐക്യവുമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഐക്യ ചർച്ചകൾക്ക് ഇരുവിഭാഗവും അനുകൂല നിലപാട് സ്വീകരിച്ചതോടെ വരും ദിവസങ്ങളിൽ നിർണ്ണായകമായ കൂടിക്കാഴ്ചകൾ നടന്നേക്കും.* 

*അതിനിടെ, എ.പി. വിഭാഗം നേതാവ് ഖലീൽ ബുഖാരി തങ്ങൾ മലപ്പുറത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ശ്രദ്ധേയമായിട്ടുണ്ട്. സമസ്തയുടെ നൂറാം വാർഷിക സമ്മേളനം അടുത്ത വർഷം ജനുവരി 28, 29, 30 തിയ്യതികളിൽ മലപ്പുറത്ത് നടക്കുമെന്നും നേതാക്കൾ.*



   *🟨ശി​വ​രാ​ത്രി; ആ​ലു​വ​യി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക്യു​ആ​ർ കോ​ഡ്*

കൊ​ച്ചി: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി റൂ​റ​ൽ പോ​ലീ​സ്. പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ലൊ​ക്കേ​ഷ​ൻ ല​ഭ്യ​മാ​കും. അ​തി​ന​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കാം. വ​ഴി​യ​രി​കി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്താ​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മ​ണ​പ്പു​റ​ത്തു​ള്ള അ​മ്പ​ല​ത്തി​ൽ​നി​ന്നു 50 മീ​റ്റ​ൽ ചു​റ്റ​ള​വി​ൽ യാ​തൊ​രു​വി​ധ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കു​ളി​ക്ക​ട​വി​ലും പു​ഴ​യി​ലും ലൈ​ഫ് ബാ​ഗ് ഉ​ൾ​പ്പെ​ടെ പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് ബോ​ട്ടു​ക​ൾ പ​ട്രോ​ളിം​ഗ് ന​ട​ത്തും. ആ​വ​ശ്യ​ത്തി​നു​ള്ള ആം​ബു​ല​ൻ​സ് സ​ർ​വീ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. മോ​ഷ്ടാ​ക്ക​ളേ​യും റൗ​ഡി​ക​ളേ​യും മ​റ്റും നി​രീ​ക്ഷി​ക്കാ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

*ഗ​താ​ഗ​ത നി​യ​ന്ത്ര​ണം* 

അ​തേ​സ​മ​യം ഫെ​ബ്രു​വ​രി 15ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ ആ​ലു​വ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ണ​പ്പു​റ​ത്തേ​ക്ക് വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​മി​നാ​രി​പ്പ​ടി​യി​ൽ​നി​ന്നു ജി​സി​ഡി​എ റോ​ഡ് വ​ഴി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലൂ​ടെ മ​ണ​പ്പു​റ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ശുഭദിനം.
Previous Post Next Post
3/TECH/col-right