Trending

പ്രഭാത വാർത്തകൾ

*🟨തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; 39,297 പേ​ർ പു​റ​ത്താ​യി, ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും*

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ന്ന​ലെ വ​രെ 122 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഹി​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്. എ​ല്ലാ​വ​രു​ടെ​യും ഹി​യ​റിം​ഗ് ന​ട​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഹി​യ​റിം​ഗി​ലൂ​ടെ 39,297 പേ​രാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​ത്. ഇ​തി​ൽ 33,450 പേ​ര്‍ താ​മ​സം മാ​റി​യ​വ​രും 1,630 പേ​ര്‍ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രു​മാ​ണ്. 4,217 പേ​ര്‍ എ​ന്യൂ​മ​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ മ​രി​ച്ച​വ​രാ​ണ്. ഈ ​മാ​സം 21നാ​ണ് തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.
  
   *🟨പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നു: വ​നി​താ ക​മ്മീ​ഷ​ന്‍*

കൊ​ച്ചി: സം​വി​ധാ​യ​ക​നും ഇ​ട​ത് എം​എ​ല്‍​എ​യു​മാ​യി​രു​ന്ന പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രേ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക ഡോ. ​ആ​ശ ആ​ച്ചി ജോ​സ​ഫ് ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ര്‍​ശി​നി ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം ക​മ്മീ​ഷ​ന്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തി​നെ​ക്കു​റി​ച്ച് ഡോ. ​ആ​ശ ആ​ച്ചി ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നെ​ഴു​തി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ടാ​ണു സ​തീ​ദേ​വി പ്ര​തി​ക​രി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ​രാ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

പ്ര​മു​ഖ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​മ്പോ​ള്‍ പ​രാ​തി​ക്കാ​രെ നി​ശ​ബ്‌​ദ​രാ​ക്കാ​ന്‍ സ​മ്മ​ര്‍​ദ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. ഒ​ത്തു​തീ​ര്‍​പ്പി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണ്. യു​വ​തി ധൈ​ര്യ​പൂ​ര്‍​വം ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യാ​ന്‍ ത​യാ​റാ​യ​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

    *🟨"ഡിജിറ്റൽ പേഴ്‌സൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമം; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞ് കേന്ദ്രസർക്കാർ*
ന്യൂഡൽഹി: ​കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പേഴ്‌സൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിൽ മാധ്യമപ്രവർത്തകർക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും വാർത്താസ്രോതസ്‌ സംരക്ഷിക്കാനുള്ള അവകാശത്തെ കുറിച്ചുമുള്ള ചോദ്യത്തിന്‌ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ.

ഇ‍ൗ വിഷയത്തിൽ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ നൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംബന്ധിച്ച്‌ സർക്കാർ തന്ത്രപൂ‍ർവം മ‍ൗനം പുലർത്തുകയാണ്‌.

ഡിപിഡിപി നിയമപ്രകാരം മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ വാർത്തകളുടെ സ്രോതസ്‌ വെളിപ്പെടുത്താനും സർക്കാരിന്‌ സമ്മർദം ചെലുത്താൻ കഴിയുമോയെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം.

ഇ‍ൗ ചോദ്യത്തിന്‌ നേരെചൊവ്വേ മറുപടി നൽകാതെ, ‘തത്ത്വാധിഷ്‌ഠിതമായ, ഒരോ മേഖലകൾക്കും അനുയോജ്യമായ രീതിയിലുള്ള ഇടപെടലുകളാകും അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടാകുകയെന്ന’ ഒഴുക്കൻ വിശദീകരണമാണ്‌ സർക്കാർ നൽകിയത്‌.

ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനാധിപത്യസംവിധാനത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും അതിന്‌ ആവശ്യമായ സുരക്ഷയൊരുക്കാൻ സർക്കാരിന്‌ ബാധ്യതയുണ്ടെന്നും ജോൺ ബ്രിട്ടാസ്‌ ച‍ൂണ്ടിക്കാട്ടി."

    *🟨"അഖിലേന്ത്യ സർവീസ്‌: 2,834 ഒഴിവ്‌ നികത്താതെ കേന്ദ്രം*
ന്യൂ‍ഡൽഹി: രാജ്യത്തെ ഭരണനിർവഹണത്തിൽ സുപ്രധാനമായ അഖിലേന്ത്യ സർവീസുകളിൽ ഒഴിവുകൾ നികത്താതെ കേന്ദ്രസർക്കാർ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) എന്നിവയിലായി 2834 തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയെ അറിയിച്ചു.

ഐഎഎസിൽ 6,877 അനുവദിക്കപ്പെട്ട തസ്‍തികകളിൽ 1300 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഐപിഎസിൽ 5,099 തസ്‍തികകളിൽ 505, ഐഎഫ്എസിൽ 3,193ൽ 1029 ഉദ്യോഗസ്ഥരുടെയും കുറവുണ്ട്.

2025 ജനുവരി ഒന്നുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഐഎഎസിൽ 74 പേരുടെയും ഐപിഎസിൽ 22 പേരുടെയും ഐഎഫ്എസിൽ 29 ഉദ്യോഗസ്ഥരുടെയും കുറവുണ്ട്. മൂന്ന്‌ സർവീസിലുമായി എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല.

2020 മുതൽ 2024 വരെ നിയമിക്കപ്പെട്ടവരുടെ എണ്ണം മാത്രമാണ് കേന്ദ്രം നൽകിയത്. നിർണായക സർവീസുകളിൽ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താത്തത് ആശങ്കാജനകമാണെന്ന് ജോൺ ബ്രിട്ടാസ്‌ പറഞ്ഞു."

    *🟨"എൽഡിസി, ലാസ്റ്റ് ഗ്രേഡ് നിയമനം; 24 മണിക്കൂറിൽ 1000 നിയമന 
ശുപാർശ അയച്ച പിഎസ്‍സിയെ മറന്നോ*
തിരുവനന്തപുരം: എൽഡിസി, ലാസ്റ്റ് ഗ്രേഡ് നിയമനം കുറവാണെന്ന് ചില മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നത് വസ്തുതകൾ മറച്ചുവച്ച്. മൂന്നുവർഷം കാലാവധിയുള്ള എൽഡിസി റാങ്ക് പട്ടിക നിലവിൽവന്നത് കഴിഞ്ഞ ജൂലൈ 18 നും ലാസ്റ്റ് ഗ്രേഡ് പട്ടിക വന്നത് ആഗസ്റ്റ് ഒന്നിനുമാണ്. ഇതുവരെ രണ്ട് തസ്തികകളിലുമായി 1200 പേർക്ക് നിയമന ശുപാർശയും അയച്ചു.

കഴിഞ്ഞ എൽഡിസി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചപ്പോൾ 12,660 പേർക്കാണ് നിയമന ശുപാർശ ഉറപ്പാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും സ്പെഷ്യൽ ഡ്രൈവിലൂടെ അഞ്ഞൂറിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കാനായി. 

ലാസ്റ്റ് ​ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന 24 മണിക്കൂറിൽ വിവിധ വകുപ്പുകളിലായി ആയിരത്തിലധികം ഒഴിവുകളിലാണ് നിയമനം നടത്തിയത്. ആകെ 11,606 പേർക്ക് നിയമന ശുപാർശ അയച്ചു. റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എല്ലാ ജില്ലകളിലെയും റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചു.

ഇത്തരത്തിൽ പരമാവധി നിയമനം നടത്തുമ്പോൾ ആദ്യത്തെ കുറച്ചുമാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ ചെറിയ കുറവുണ്ടാകും. തുടർന്നുവരുന്ന മാസങ്ങളിലെ റിട്ടയർമെന്റ് ഒഴിവുകൾ മാത്രമാണ് പുതിയ ലിസ്റ്റിൽ നിന്ന് നികത്താനായി റിപ്പോർട്ട് ചെയ്യുക.

കഴിഞ്ഞ വർഷം കാലാവധി അവസാനിച്ച എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികകൾ 2022-ൽ നിലവിൽ വന്നതാണ്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന റാങ്ക് പട്ടിക അവസാനിച്ച് ഒരു വർഷം കഴിഞ്ഞാണ് 2022 ലെ പട്ടിക നിലവിൽ വന്നത്. അതിനാൽ ഈ പട്ടിക വന്നപ്പോൾ ഒരു വർഷത്തെ ഒഴിവുകൾ നിയമന ശുപാർശയ്‌ക്കായി അവശേഷിച്ചിരുന്നു."

   *🟨"മണിപ്പുർ കലാപം: സിബിഐ രണ്ടാഴ്‌ചയ്‌ക്കകം തൽസ്ഥിതി റിപ്പോർട്ട്‌ 
നൽകണം*
ന്യൂഡൽഹി: മണിപ്പുർ കലാപത്തിലെ അക്രമങ്ങൾ സംബന്ധിച്ച കേസുകളുടെ തൽസ്ഥിതി റിപ്പോർട്ട്‌ സിബിഐ രണ്ടാഴ്‌ചക്കകം സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. അന്വേഷണത്തിൽ സിബിഐ വീഴ്‌ചവരുത്തുന്നുവെന്ന്‌ ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.

അതിനിടെ കേസുകളുടെ മേൽനോട്ടം മണിപ്പുർ, ഗുവാഹത്തി ഹൈക്കോടതികൾക്ക്‌ സംയുക്തമായി കൈമാറമെന്ന നിരീക്ഷണവും കോടതി നടത്തി. ഇ‍ൗ വർഷം ജനുവരിയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കുറ്റപത്രം സമർപ്പിച്ചതുപോലും സിബിഐ അറിയിച്ചിട്ടില്ലെന്ന്‌ അഭിഭാഷക വൃന്ദ ഗ്രോവർ അറിയിച്ചു.

കേസുകളിൽ സിബിഐ ഉദ്യാഗസ്ഥർ ഹാജരാകുന്നില്ലെന്നും അവർ പറഞ്ഞു. അസമിൽ നടക്കുന്ന വിചാരണയിൽ ഇരകളും ബന്ധുക്കളും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ മൊഴി നൽകുന്നത്‌. 26ന്‌ കേസ്‌ വീണ്ടും പരിഗണിക്കും."
  
   *🟨"ബജറ്റ്‌ സമ്മേളനം ഒന്നാംഘട്ടത്തിന്‌ സമാപനം; മോദി സർക്കാരിനെ വിടാതെ പ്രതിപക്ഷം*

ന്യൂഡൽഹി: ഇന്ത്യ –യുഎസ് വ്യാപാര കരാറിലടക്കം മോദി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ച ബജറ്റ്‌ സമ്മേളനത്തിന്റെ ഒന്നാംഘട്ടത്തിന് സമാപനം. മാർച്ച്‌ ഒന്പതിന്‌ ആരംഭിക്കുന്ന രണ്ടാംഘട്ടം ഏപ്രിൽ രണ്ട്‌ വരെ തുടരും.

രണ്ടാംഘട്ടം ചേരുന്നതിന് മുമ്പുള്ള ഇടവേളയിൽ പാർലമെന്ററി സമിതികൾ വിവിധ വകുപ്പുകൾക്ക്‌ കേന്ദ്രബജറ്റിലെ വകയിരുത്തലുകൾ പരിശോധിക്കും.

ഇന്ത്യ– യുഎസ്‌ വ്യാപാരകരാറിലെ ദുര‍ൂഹതകൾ നീക്കണം, കരസേനാ മുൻമേധാവി എം എം നരവനേയുടെ പുസ്‌തകത്തിലെ വിവാദ ഭാഗങ്ങൾ ചർച്ച ചെയ്യണം, കുപ്രസിദ്ധ എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പേരുകൾ വന്നത്‌ വിശദീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ പ്രതിപക്ഷം വെള്ളിയാഴ്‌ചയും പാർലമെന്റിന്‌ അകത്തും പുറത്തും പ്രതിഷേധിച്ചു.

സ്‌പീക്കർ ഓംബിർളയ്‌ക്ക്‌ പകരം സഭ നിയന്ത്രിച്ചിരുന്ന സന്ധ്യാറായ് പകൽ 12 വരെ സഭാനടപടികൾ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോൾ കേന്ദ്രമന്ത്രിമാർ അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു. ഇതിനുപിന്നാലെ സഭ പിരിയുകയാണെന്ന പ്രഖ്യാപനവുമുണ്ടായി.

ശൂന്യവേളയ്‌ക്കും ചോദ്യോത്തരവേളയ്‌ക്കും ശേഷം രാജ്യസഭയും മാർച്ച്‌ ഒന്പത്‌ വരെ പിരിഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും രേഖയിൽനിന്ന് നീക്കിയതിൽ രാജ്യസഭ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻഖാർഗെ പ്രതിഷേധിച്ചു.

​ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ബിജെപി അംഗം നിഷികാന്ത്‌ ദുബേയുടെ നോട്ടീസിൽ സ്‌പീക്കറുമായി
ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

    *🟨"രാജ്യത്തെ ആദ്യത്തെ നഗരനയവുമായി കേരളം*
തിരുവനന്തപുരം: ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വർഷത്തെ വികസനദിശ നിർണയിക്കാൻ നഗരനയം രൂപീകരിച്ച്‌ സംസ്ഥാനം. തദ്ദേശ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രണ്ടുവർഷത്തെ തുടർച്ചയായ പ്രവർത്തനഫലമായാണ്‌ ഇത്തരമൊരു നയം തയ്യാറാക്കിയത്‌. 2023–-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2023 ഡിസംബറിൽ ദേശീയ- അന്തർദേശീയ വിദഗ്ധരെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച കേരള നഗരനയ കമീഷൻ 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. തുടർന്ന്‌ സെപ്‌തംബറിൽ കൊച്ചിയിൽ ചേർന്ന ആഗോള സമ്മേളനം വിശദമായി ചർച്ചചെയ്‌തു. ഇതിലെ നിർദേശങ്ങൾകൂടി ഉൾകൊള്ളിച്ചു.

നഗരനയ കമീഷന്റെ
കണക്ക് പ്രകാരം 2050ഓടെ കേരളത്തിന്റെ 80 ശതമാനവും നഗരവൽകരിക്കപ്പെടും. മലനാടിനും തീരദേശത്തിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായി നഗരവികസനം വ്യാപിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കമുള്ള നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കാനുളള അടിസ്ഥാന രേഖയായിരിക്കും നയം.

എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സ‍ൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന മാതൃകയാണ് ഉദ്ദേശിക്കുന്നത്.

നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്കാരങ്ങൾ, കാര്യശേഷി വികസനവും ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തലും ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും അടിസ്ഥാന സ‍ൗകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയത്."

    *🟨"കാട്ടാനകളെ നിയന്ത്രിക്കാൻ ബീജസങ്കലന നിയന്ത്രണ വാക്സിനുമായി തായ്ലൻഡ്*
ബാങ്കോക്ക്: മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആനകളിൽ ജനനനിയന്ത്രണ വാക്സിൻ പ്രയോഗിച്ച് തായ്‌ലൻഡ് സർക്കാർ. മനുഷ്യ-ആന സംഘർഷം നിയന്ത്രിക്കാനും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി എന്നാണ് വിശദീകരണം. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത വാക്സിൻ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് പ്രയോഗം.

"രാജ്യത്ത് കഴിഞ്ഞ വർഷം കാട്ടാനകളുടെ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആനകൾ കൃഷിനാശം വരുത്തിയ 2000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

വനങ്ങൾ വെട്ടിമാറ്റി കൃഷിയിടങ്ങൾ വികസിപ്പിക്കുന്നതിനാൽ ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ ചുരുങ്ങുകയാണ്. ഇതിന്റെ ഫലമായി, ആനകൾ ഭക്ഷണം തേടി ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുവരുന്നത് വർധിച്ചിരിക്കുന്നു"- എന്നിങ്ങനെയാണ് വാക്സിൻ പ്രയോഗത്തെ സാധൂകരിച്ചുള്ള അധികൃതരുടെ വിശദീകരണം.

*വാക്സിൻ പദ്ധതി: പരീക്ഷണവും നടപ്പാക്കലും*

കാട്ടാനകളുടെ സംഖ്യാ നിയന്ത്രണം അനിവാര്യമായിരിക്കുകയാണെന്ന് വന്യജീവി സംരക്ഷണ ഓഫീസ് ഡയറക്ടർ സുഖീ ബൂൺസാങ് (Sukhee Boonsang) അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഇതിനായി അമേരിക്കയിൽ നിർമ്മിച്ച 25 ഡോസ് വാക്സിൻ സർക്കാർ ഓര്‍‍ഡര്‍ ചെയ്ത് വരുത്തി. രണ്ടുവർഷത്തെ കാലയളവിൽ ഏഴ് വളർത്താനകളിൽ വാക്സിൻ പരീക്ഷിച്ചു. ഇതിന് ശേഷമാണ് പ്രയോഗം തുടങ്ങിയത് എന്നും അദ്ദേഹം വിശദീകരിച്ചു."

"ഈ വാക്സിൻ പെൺആനകളിലാണ് പ്രയോഗിക്കുന്നത്. ഇവ ഒവുലേഷൻ (അണ്ഡോൽപാദനം) തടയുന്നില്ല. മറിച്ച് ബീജവുമായി സംഗമിച്ചുള്ള ഗർഭധാരണം സംഭവിക്കാതിരിക്കാനാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ജനുവരി അവസാനം കിഴക്കൻ തറാത്ത് പ്രദേശത്ത് മൂന്ന് കാട്ടാനകൾക്ക് വാക്സിൻ നൽകി വിജയിച്ചതായും അറിയിച്ചു.

ഇതിന്റെ പ്രയോഗം ഏഴ് വർഷം വരെ ഗർഭധാരണം തടയുമെന്ന് അധികൃതർ വ്യക്തമാക്കി. ആ കാലാവധിക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകാത്ത പക്ഷം ആനകൾക്ക് വീണ്ടും പ്രജനനം സാധ്യമാകും. വാക്സിൻ നൽകിയ ആനകളെ പദ്ധതി പ്രകാരം ഏഴ് വർഷത്തേക്ക് വിദഗ്ധർ നിരീക്ഷിക്കും.

തായ്‌ലൻഡ് സമൂഹം ആനകൾക്ക് നൂറ്റാണ്ടുകളായി സാംസ്കാരിക പ്രാധാന്യം കല്പിച്ച് പോരുന്നതാണ്. കൃഷിയിലും ഗതാഗതത്തിലും ഉപയോഗിച്ചിരുന്ന ആനകൾ ആദരിക്കപ്പെട്ടു. രാജ്യത്തിന്റെ ദേശീയ ചിഹ്നവുമാണ്. എന്നാൽ, സംഘർഷം ഏറ്റവും കൂടുതലുള്ള മേഖലകളിലെ കാട്ടാനകളെയാണ് വാക്സിൻ ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഈ മേഖലകളിൽ കാട്ടാനകളുടെ വാർഷിക ജനനനിരക്ക് ഏകദേശം 8.2 ശതമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു — ദേശീയ ശരാശരിയായ 3.5 ശതമാനത്തിന്റെ ഇരട്ടിയിലധികമാണിത് എന്നും പറയുന്നു.

രാജ്യത്തെ ഏകദേശം 4,400 കാട്ടാനകളിൽ 800ഓളം ആനകൾ സംഘർഷ പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.

വനപ്രദേശങ്ങളിൽ കൂടുതൽ ജലസ്രോതസുകളും ഭക്ഷ്യസ്രോതസുകളും സൃഷ്ടിക്കൽ, സംരക്ഷണ വേലികൾ നിർമ്മിക്കൽ, ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുവരുന്ന ആനകളെ തിരിച്ചുവിടാൻ റേഞ്ചർമാരെ വിന്യസിക്കൽ എന്നിങ്ങനെ നിയന്ത്രണ നടപടികളും രാജ്യത്ത് തുടരുന്നുണ്ട്. ചില പ്രദേശങ്ങളിൽ മാറ്റി പാര്‍പ്പിക്കലും നടത്തുന്നു.

Department of National Parks, Wildlife and Plant Conservation ആണ് പദ്ധതി നടപ്പാക്കുന്നത്. ആനകളെ മനുഷ്യവാസ പ്രദേശങ്ങളിൽ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഡയറക്ടർ ജനറൽ Athapol Charoenshunsa ഇതിനെ വിശദീകരിച്ചു.

    *🟨"തുടരാം വികസനക്കുതിപ്പ്; വീണ്ടും കിഫ്‌ബി*
തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച കിഫ്ബി ഭാവിവികസനം ലക്ഷ്യമിട്ട്‌ 8770 കോടി രൂപയുടെ 25 പദ്ധതികൾക്കുകൂടി അനുമതി നൽകി. ശബരി റെയിൽ പാതയ്‌ക്ക്‌ 1900 കോടി, കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ്‌ നാലുവരിപ്പാതയാക്കാൻ 5217 കോടി രൂപ എന്നിവ ഉൾപ്പെടെയാണിത്‌. ഇതിൽ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക്‌ ധനാനുമതിയായി. 8081 കോടി രൂപയുടെ 11 പദ്ധതികൾക്ക്‌ തത്വത്തിൽ അംഗീകാരവും നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്‌ച ചേർന്ന കിഫ്‌ബിയുടെ 56–ാംബോർഡ്‌ യോഗത്തിലായിരുന്നു തീരുമാനം.

കേന്ദ്രപദ്ധതികളിൽ പലപ്പോഴും കേരളം പകുതി തുക മുടക്കേണ്ടിവരികയാണ്‌. അതിനാലാണ്‌ അങ്കമാലി– എരുമേലി– ശബരി പാതയ്‌ക്ക്‌ 1900 കോടി രൂപ നീക്കിവയ്‌ക്കേണ്ടിവരുന്നതെന്ന്‌ കിഫ്‌ബി വൈസ്‌ ചെയർപേഴ്‌സൺ കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന പാതയാണിത്‌.

ഇത്‌ അവിടെ അവസാനിപ്പിക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌. തുറമുഖത്തിന്റെ സാധ്യതകൾകൂടി ഉപയോഗപ്പെടുത്താൻ പാതയെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാനാകുമോ എന്ന പഠനം നടത്താൻ രണ്ടു കോടിരൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്‌.

എംസി റോഡ്‌ നാലുവരിപ്പാതയാക്കുമെന്നത്‌ സംസ്ഥാന ബജറ്റിലെ നിർദേശമാണ്‌. അതിനൊപ്പം കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ബൈപാസുകളും വരും. ജങ്‌ഷനുകളിലെ ഗതാഗതക്കരുക്ക്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. കൊട്ടാരക്കരയിൽ ഭൂമിയേറ്റെടുക്കൽ ഏതാണ്ട്‌ പൂർത്തിയായി.

തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പടെ 1,10,000 കോടി രൂപയുടെ പദ്ധതികൾക്കാണ്‌ കിഫ്‌ബി അനുമതി നൽകിയത്‌. ഇതിൽ 38,608.52 കോടി രൂപ ചെലവഴിച്ചു. 78,836.83 കോടി രൂപയുടെ 1230
അടിസ്ഥാന സ‍ൗകര്യ വികസന പദ്ധതികൾക്കും 20,000 കോടി രൂപയുടെ ലാൻഡ്‌ അക്വിസിഷൻ പൂളിൽ
ഉൾപ്പെടുത്തി ഏഴ്‌ പദ്ധതികൾക്കും കിഫ്‌ബി അനുമതി നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം, അസി. സിഇഒ മിനി ആന്റണി എന്നിവരും പങ്കെടുത്തു.

    *🟨"പ്രസാർ ഭാരതിയുടെ മാധ്യമ പ്രവർത്തകരുമായുള്ള 
കരാർ വിവരങ്ങൾ മറച്ചുവച്ച്‌ കേന്ദ്രം*

ന്യൂഡൽഹി: പ്രസാർ ഭാരതിയിലെ മാധ്യമ പ്രവർത്തകരുടെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ച്‌ കേന്ദ്രസർക്കാർ. ഡിഡി ന്യൂസിൽ പരിപാടികൾ നിർമ്മിക്കുന്നതിനായി പ്രസാർ ഭാരതി മാധ്യമ പ്രവർത്തകരുമായും സ്ഥാപനങ്ങളുമായും ഏർപ്പെട്ട കരാറിന്റെ വിവരങ്ങൾ, കരാറുകളെ നിയന്ത്രിക്കുന്ന പ്രധാന നിബന്ധനകൾ തുടങ്ങിയവയാണ് രാജ്യസഭയിൽ വി ശിവദാസൻ എംപി ആവശ്യപ്പെട്ടത്.

കരാർ നൽകുന്നതിലേക്ക്‌ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചും ചോദ്യമുന്നയിച്ചെങ്കിലും മ‍ൗനമായിരുന്നു മറുപടി.

അവശ്യ വിവരങ്ങളുടെ ഇത്തരത്തിലുള്ള മറച്ചുപിടിക്കൽ പാർലമെന്ററി ഉത്തരവാദിത്തത്തെയും പൊതുസുതാര്യതയെയും ദുർബലപ്പെടുത്തുന്നതാണെന്ന്‌ എംപി പറഞ്ഞു. ഉചിതമായ നടപടിക്രമങ്ങളും ന്യായമായ രീതികളും പാലിക്കുന്നുണ്ടോ എന്നറിയാനുള്ള ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നത് എന്നും എംപി പറഞ്ഞു.

സംഘപരിവാർ അനുകൂലികളായവരെ പ്രസാർ ഭാരതി തലപ്പത്തേക്ക്‌ തിരുകിക്കയറ്റുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകൻ സുധീർ ച‍ൗധരിയുമായി ഡിഡി ന്യൂസ്‌ 15 കോടിയിലധികം രൂപയുടെ കരാറിലേർപ്പെട്ടതും വലിയ രീതിയിൽ ചർച്ചയായിരുന്നു."

   *🟨"സൗത്ത് കരോലിന യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വെടിവയ്പ്പ്; രണ്ട് മരണം, ഒരാൾക്ക് പരിക്ക്*
ഓറഞ്ച്ബർഗ്: സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി അറിയിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങളോ പരിക്കേറ്റ വ്യക്തിയുടെ അവസ്ഥയോ സർവകലാശാല അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് രാത്രിയോടെ ഓറഞ്ച്ബർഗിലെ കാമ്പസ് അടച്ചു. നാല് മണിക്കൂറിനു ശേഷമാണ് കാമ്പസ് തുറന്നത്. പൊലീസ് സംഘം സ്ഥലത്ത് പരിശോധന തുടരുകയാണ്."

    *🟨"കെഎസ്‌ടിഎ സംസ്ഥാന 
സമ്മേളനത്തിന്‌ പതാക ഉയർന്നു*
കോട്ടയം: അധ്യാപനമേഖലയിൽ പുതിയ മുന്നേറ്റത്തിന്റെ കാഹളമുയർത്തി കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയത്ത്‌ പതാക ഉയർന്നു. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച കോട്ടയത്ത്‌ ബി സുരേഷ് നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) ആരംഭിക്കും.

രാവിലെ 9.30ന്‌ സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകർ ഉദ്‌ഘാടനം ചെയ്യും. ‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ 35ാം സംസ്ഥാന സമ്മേളനം നടക്കുന്നത്‌. 786 പ്രതിനിധികൾ പങ്കെടുക്കും. വെള്ളി വൈകിട്ട്‌ സ്‌മൃതിയിടങ്ങളിൽനിന്നുള്ള കൊടിമര, ദീപശിഖ, പതാക ജാഥകൾ കലക്ടറേറ്റിന്‌ സമീപം സംഗമിച്ചു.

ദീപശിഖജാഥ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും പതാകജാഥ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വനും കൊടിമരജാഥ സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു. ജാഥകൾ പൊതുസമ്മേളനം നടത്തുന്ന വി എസ് അച്യുതാനന്ദൻ നഗറിൽ(തിരുനക്കര മൈതാനം) എത്തി.

സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. സമ്മേളനത്തോടനുബന്ധിച്ച തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്ത്‌ ആരംഭിച്ച വിദ്യാഭ്യാസ ചരിത്ര ശാസ്‌ത്രപ്രദർശനം കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ഡി സുധീഷ്‌ സംസാരിച്ചു. ശനി പകൽ 11.30ന്‌ മന്ത്രി വി ശിവൻകുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

വൈകിട്ട്‌ അഞ്ചിന്‌ ‘സാമ്പത്തികരംഗം’ വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. ഞായർ രാവിലെ 10ന്‌ സാംസ്‌കാരിക സമ്മേളനം. അധ്യാപക ലോകം അവാർഡ് ദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കും. പകൽ മൂന്നിന്‌ ട്രേഡ് യൂണിയൻ സ‍ൗഹൃദസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

16ന്‌ രാവിലെ 10ന്‌ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി
റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന്‌ കലക്ടറേറ്റ്‌ പരിസരത്തുനിന്ന്‌ തിരുനക്കര
മൈതാനിയിലേക്ക്‌ അധ്യാപക റാലി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

    *🟨"മെഡിസെപ് 2.0; 570 ആശുപത്രികൾ എം പാനൽ ചെയ്തു*
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ എം പാനൽ ചെയ്തിരിക്കുന്നത് 570 ആശുപത്രികൾ. ഇതിൽ 422 സ്വകാര്യ ആശുപത്രിയും 145 സർക്കാർ ആശുപത്രിയുമാണുള്ളത്‌.

കേരളത്തിന് പുറത്തുള്ള മൂന്ന് ആശുപത്രിയും ഉൾപ്പെടുത്തി. കന്യാകുമാരി ശ്രീമൂകാംബിക മെഡിക്കൽ സയൻസസ്, ദക്ഷിണ കന്നഡ യെനെപോയ മെഡിക്കൽ കോളേജ്, ദക്ഷിണ കന്നഡ പ്രസാജ് നേത്രാലയ സൂപ്പർ സ്പെഷ്യാലിറ്റി എന്നിവയാണ് കേരളത്തിന് പുറത്തുള്ളവ. മെഡിസെപ് രണ്ടാഘട്ടത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി.

41 സ്‌പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണമേഖല എന്നിവയിലെ ഇഎസ്ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരും പെൻഷൻകാരും പദ്ധതിയിലുണ്ട്."
ശുഭദിനം.
Previous Post Next Post
3/TECH/col-right