Trending

പ്രഭാത വാർത്തകൾ

*മെർക്കോസർ ഉടന്പടി യാഥാർഥ്യം ട്രംപിന് യൂറോപ്യൻ യൂണിയന്‍റെ മറുപടി*

അ​​​സു​​​ൻ​​​സ്യോ​​​ൺ: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​വ ​ഭീ​​​ഷ​​​ണി​​​ക്കി​​​ടെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ർ​​​ജ​​​ന്‍റീ​​​ന, ബ്ര​​​സീ​​​ൽ, പ​​​രാ​​​ഗ്വെ, ഉ​​​റു​​​ഗ്വെ രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മെ​​​ർ​​​ക്കോ​​​സ​​​ർ ഗ്രൂ​​​പ്പു​​​മാ​​​യി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​രാ​​​ഗ്വെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​സു​​​ൻ​​​സ്യോ​​​ണി​​​ൽ ന​​​ട​​​ന്ന ഒ​​​പ്പു​​​വ​​​യ്ക്ക​​​ൽ ച​​​ട​​​ങ്ങി​​​ൽ യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല ഫോ​​​ർ ദെ​​​ർ ലെ​​​യ്ൻ, യൂ​​​റോ​​​പ്യ​​​ൻ കൗ​​​ൺ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ന്‍റോ​​​ണി​​​യോ കോ​​​സ്റ്റ, ബ്ര​​​സീ​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള മെർ ക്കോ​​​സ​​​ർ രാ​​​ജ്യ​​​ങ്ങളിലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​ക്ക​​​രാ​​​ർ ആ​​​ണി​​​ത്. ഇ​​​റു​​​ക്കു​​​മ​​​തിത്തീരു​​​വ കു​​​റ​​​ച്ച് വ്യാ​​​പാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.തീ​​​രു​​​വ​​​യേ​​​ക്കാ​​​ൾ സു​​​താ​​​ര്യ വ്യാ​​​പാ​​​ര​​​ത്തി​​​നും, ഒ​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലി​​​നേ​​​ക്കാ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു​​​മാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ മു​​​ൻ​​​ഗ​​​ണ​​​ന കൊ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് ഉ​​​ർ​​​സു​​​ല ഫോ​​​ൺ ദെ​​​ർ ലെ​​​യ്ൻ ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യാ​​​ണു ക​​​രാ​​​റി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.കാ​​​റ്റും ​​​കോ​​​ളും നി​​​റ​​​ഞ്ഞ രാ​​​ഷ്‌​​​ട്രീ​​​യ​​​ാന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള മെ​​​ർ​​​ക്കോ​​​സ​​​ർ ക​​​രാ​​​ർ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്ന് അ​​​ന്‍റോ​​​ണി​​​യോ ഡി ​​​കോ​​​സ്റ്റ​​​യും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും മെ​​​ർ​​​ക്കോ​​​സ​​​ർ ഗ്രൂ​​​പ്പും സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര ക​​​രാ​​​റി​​നു നീ​​​ക്കം തു​​​ട​​​ങ്ങി​​​യ​​​ത് 25 വ​​​ർ​​​ഷം മു​​​ന്പാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പ്ര​​​തി​​​കൂ​​​ല വ്യാ​​​പാ​​​ര, വി​​​ദേ​​​ശ ന​​​യ​​​ങ്ങ​​​ൾ മൂ​​​ലം ക​​​രാ​​​റി​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഊ​​​ർ​​​ജി​​​ത​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ട്ടു യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾക്ക് ട്രം​​​പ് നി​​​കു​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ്.യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ഏ​താ​ണ്ട് എ​ല്ലാ രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ർ​ക്കോ​സ​ർ കരാർ ഒ​പ്പു​വച്ചത്. ഇ​നി യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ക​രാ​ർ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ ക​ർ​ഷ​ക​ർ​ക്കു ക​രാ​റി​നോ​ട് എ​തി​ർ​പ്പു​ണ്ട്. തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​ല​കു​റ​ഞ്ഞ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ യൂ​റോ​പ്യ​ൻ ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.2024 വ​​​ർ​​​ഷ​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും മെ​​​ർ​​​ക്ക​​​സോ​​​ർ രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 11,100 കോ​​​ടി യൂറോയുടെ വ്യാ​​​പാ​​​ര​​​മു​​​ണ്ടാ​​​യി. മെ​​​ഷിന​​​റി, രാ​​​സ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ, യാ​​​ത്രാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ത​​​ലാ​​​യ​​​വ​​​യാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി. കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ധാ​​​തു​​​ക്ക​​​ൾ തു​​ട​​ങ്ങി​​യ​​വ മെ​​​ർ​​​ക്കോ​​​സ​​​ർ രാ​​​ജ്യ​​​ങ്ങ​​​ളും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു.     *കറാച്ചിയിൽ വൻ തീപിടിത്തം*ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ആ​​​റു പേ​​​ർ മ​​​രി​​ച്ചു. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.ന​ഗ​ര​മ​ധ്യ​ത്തി​ലെ ഗു​ൽ പ്ലാ​സ ഷോ​പ്പിം​ഗ് മാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണു ദു​ര​ന്തം ആ​രം​ഭി​ച്ച​ത്. താ​ഴ​ത്തെ നി​ല​യി​ലു​ണ്ടാ​യ തീ ​അ​തി​വേ​ഗം മു​ക​ൾ​നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ​വ​രെ തീ ​പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ടു​ത്ത ചൂ​ടു മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു. കെ​ട്ടി​ട​ത്തി​ലു ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.     *റിപ്പബ്ലിക് ദിനാഘോഷം: കാഷ്മീരിൽ സുരക്ഷ ശക്തമാക്കി*ശ്രീ​​​ന​​​ഗ​​​ർ: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. ശ്രീ​​​ന​​​ഗ​​​റി​​​ലും താ​​​ഴ്‌​​​വ​​​ര​​​യി​​​ലും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്രോ​​​ളിം​​​ഗ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​ധാ​​​ന റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന ബ​​​ക്ഷി സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു സ​​​മീ​​​പം വ​​​ൻ സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​ന​​​ഗ​​​റി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ങ്ങ​​​ളി​​​ലും ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തെ​​​യും വി​​​ന്യ​​​സി​​​ച്ച​​​താ​​​യും മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം, സ്ഫോ​​​ട​​​നം എ​​​ന്നി​​​വ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ്നി​​​ഫ​​​ർ നാ​​​യ്ക്ക​​​ളും മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.    *തെ​​​ക്ക​​​ൻ സു​​​ല​​​വേ​​​സി​​​യി​​​ൽ വിമാനം തകർന്നു*ജ​​​ക്കാ​​​ർ​​​ത്ത: തെ​​​ക്ക​​​ൻ സു​​​ല​​​വേ​​​സി​​​യി​​​ൽ കാ​​​ണാ​​​ാ​​​താ​​​യ ചെ​​​റുവി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വെ​​​ന്നും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ത്തു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​ക്ഷ​​​മാ​​​യ​​​താ​​​ണ്. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വകുപ്പിലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.    *ആയിരങ്ങൾ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഖമനയ്*ടെ​​​ഹ്റാ​​​ൻ: ​​​ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് ഇ​​​തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നും ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ മ​​​രി​​​ച്ചു​​​വെ​​​ന്ന് ഖ​​​മ​​​ന​​​യ് പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യും ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മ​​​നു​​​ഷ്യ​​​ത്വ​​​മി​​​ല്ലാ​​​തെ, കാ​​​ട​​​ൻ​​ രീ​​​തി​​​യി​​​ലാ​​​ണു ചി​​​ല​​​രെ കൊ​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​വാ​​​ളി​​​യാ​​​യി​​​ട്ടാ​​​ണ് ഇ​​​റാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖ​​​മ​​​ന​​​യ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.ഇ​​​റാ​​​നി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ അ​​വ​​​സാ​​​നം ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ട​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ട്രം​​​പ് ഇ​​​തി​​​നി​​​ടെ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.*5,000 പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ചു*ടെ​​​ഹ്റാ​​​ൻ: ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 5,000 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു​​​വെ​​​ന്ന് റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​ൽ 500 പേ​​​ർ ഇ​​​റേ​​​നി​​​യ​​​ൻ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രാ​​​ണ്.കു​​​ർ​​​ദ് വി​​​മ​​​ത​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​ര​​​ണ​​​സം​​​ഖ്യ​​​യും കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​യ​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ആ​​​യു​​​ധം ധ​​​രി​​​ച്ച ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കി​​​യ​​​ത് ഇ​​​സ്ര​​​യേ​​​ലാ​​​ണ്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രും- പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 3,308 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ച​​​ത്. മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​റ്റൊ​​​രു 4,382 കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ 24,000 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.   *തി​രു​നാ​വാ​യ കും​ഭ​മേ​ള ഇ​ന്നു മു​ത​ൽ, ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും; ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും*മ​ല​പ്പു​റം: കേ​ര​ള കും​ഭ​മേ​ള​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കും. മാ​ഘ ഗു​പ്ത ന​വ​രാ​ത്രി ആ​രം​ഭ​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ11ന് ​ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കൊ​ടി​യു​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​വാ​യ നി​ളാ​തീ​രം ഭ​ക്ത​സാ​ന്ദ്ര​മാ​കും.രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ​ന്യാ​സി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​പ​രി​സ​ര​ത്തും ഭാ​ര​ത​പ്പു​ഴ​യി​ലും ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ച​ട​ങ്ങി​ലേ​ക്കു​ള്ള കൊ​ടി​യും കൊ​ടി​മ​ര​വും അ​ങ്ങാ​ടി​പ്പു​റം ആ​ലി​പ്പ​റ​ന്പ് ക​ള​രി​യി​ൽ​നി​ന്നു ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ത്രി​മൂ​ർ​ത്തി മ​ല​യി​ൽ​നി​ന്നു ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് തി​രു​നാ​വാ​യ​യി​ലേ​ക്കു പു​റ​പ്പെ​ടും.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം 22ന് ​വൈ​കു​ന്നേ​രം തി​രു​നാ​വാ​യ​യി​ലെ​ത്തും. മേ​ള​യി​ലേ​ക്കു വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദീ​പ​വു​മാ​യി എ​ത്തു​ന്ന ഭ​ക്ത​സ​മി​തി​ക​ൾ​ക്ക് അ​ര​യാ​ൽ​തൈ പ്ര​സാ​ദ​മാ​യി ന​ൽ​കും. വി​വി​ധ​പ​ര​ന്പ​ര​ക​ളു​ടെ പ്ര​ത്യേ​ക അ​നു​ഷ്ഠാ​ന​വും സ​ത്സം​ഗ​ങ്ങ​ളും വി​ദ്വ​ൽ സ​ദ​സു​ക​ളും ക​ള​രി, യോ​ഗ അ​നു​ഷ്ഠാ​ന​ങ്ങ​ളും ക​ലാ അ​വ​ത​ര​ണ​ങ്ങ​ൾ അ​ട​ക്കം ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ​ക്കു നി​ളാ​തീ​രം വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ ന​ട​ക്കു​ന്ന അ​മൃ​ത​സ്നാ​ത്തോ​ടെ​യും യ​തി പൂ​ജ​യോ​ടെ​യും മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. കും​ഭ​മേ​ള​യ്ക്ക് റ​വ​ന്യൂ വ​കു​പ്പും പോ​ലീ​സും വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ഒ​ന്പ​ത് ത​ഹ​സി​ൽ​ദാ​ർ​മാ​രെ എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 300 പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ ര​ണ്ടു ബാ​ച്ചു​ക​ളാ​യി തി​രി​ച്ച് കും​ഭ​മേ​ള അ​വ​സാ​ന ദി​വ​സം വ​രെ നി​യ​മി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.കും​ഭ​മേ​ള​യ്ക്കു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഐ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഇ​തി​ൽ 55 സ​ർ​വീ​സു​ക​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ കാ​ല​ച​ക്രം ബ​ലി എ​ന്ന പൂ​ജാ ക​ർ​മം മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ആ​ചാ​ര്യ​ൻ കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ത​ല​മു​റ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​ക​ർ​മം വീ​ണ്ടും ന​ട​ത്ത​പ്പെ​ടു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രാ എ​ന്ന ദേ​വ​താ​ഭാ​വ​ത്തെ പ്രോ​ജ്വ​ലി​പ്പി​യ്ക്കു​ന്ന ആ​രാ​ധ​നാ​സ​ന്പ്ര​ദാ​യ​മാ​ണ് കാ​ല​ച​ക്രം ബ​ലി.     *എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി; 30 വരെ രേഖകൾ സമർപ്പിക്കാം*‌‌തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ​എസ്ഐ​ആ​ർ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 30 വ​രെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​യ​ത്.22-ാം തീ​യ​തി വ​രെ​യാ​യി​രു​ന്നു മു​ൻ​പ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഇ​തി​നാ​യി ഈ ​പ​ട്ടി​ക വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ എ​സ്ഐആ​റി​നുശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും.    *വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്*ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി മൂ​ന്നാ​റി​ന് സ​മീ​പം പ​ള്ളി​വാ​സ​ലി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ണ്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി​യി​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ജീ​പ്പ് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.    *ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു*കൊ​ച്ചി: ഓ​ട്ട​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്ര​ന്തി പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം ത​ല​ക്കോ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​വ​ന്ന ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​ര്‍​ന്ന ഉ​ട​നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം റൂ​ട്ടി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.    *വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; വി​ദ​ർ​ഭ​യ്ക്ക് കി​രീ​ടം*ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി കി​രീ​ടം വി​ദ​ർ​ഭ സ്വ​ന്ത​മാ​ക്കി. ക​ലാ​ശ​പ്പോ​രി​ൽ സൗ​രാ​ഷ്ട്ര​യെ 38 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് അ​വ​ർ കി​രീ​ടം ചൂ​ടി​യ​ത്. വിദര്‍ഭയുടെ ആദ്യ കിരീടമാണിത്. സ്കോ​ർ: വി​ദ​ർ​ഭ 317/8. സൗ​രാ​ഷ്ട്ര 279/10 (48.5). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 317 റ​ൺ​സ്നേ​ടി.318 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സൗ​രാ​ഷ്ട്ര 48.5 ഓ​വ​റി​ൽ 279 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 88 റ​ൺ​സ് നേ​ടി​യ പ്രേ​രാ​ക് മ​ങ്കാ​ദാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ചി​രാ​ഗ് ജാ​നി (64) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.നാ​ല് വി​ക്ക​റ്റ് നേ​ടി​യ യ​ഷ് താ​ക്കൂ​റാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ന​ടു​വൊ​ടി​ച്ച​ത്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി നാ​ച്ചി​ക്കെ​റ്റ് ബൂ​റ്റെ​യും തി​ള​ങ്ങി. അ​ഥ​ർ​വ തൈ​ഡെ​യു​ടെ (128) സെ​ഞ്ചു​റി​യും യ​ഷ് റാ​ത്തോ​ഡി​ന്‍റെ (54) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് വി​ദ​ർ​ഭ​യെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.സൗ​രാ​ഷ്ട്ര​യ്ക്കാ​യി അ​ൻ​ഗു​ർ പ​ൻ​വ​ർ നാ​ലും ചേ​ത​ൻ സ​ക്കാ​രി​യാ​യും ചി​രാ​ഗ് ജാ​നി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. അ​ഥ​ർ​വ തൈ​ഡെ​യെ ക​ളി​യി​ലെ താ​ര​മാ​യും അ​മ​ൻ മൊ​ഖാ​ഡെ​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.    *കോ​ഹ്‌​ലി​യു​ടെ പോ​രാ​ട്ടം പാ​ഴാ​യി; കി​വീ​സി​ന് പ​ര​മ്പ​ര*ഇ​ൻ​ഡോ​ർ: ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രെ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി. കി​വീ​സ് ഉ​യ​ർ​ത്തി​യ 338 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 296ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ (124) വീ​രോ​ചി​ത സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്താ​യ​ത്.പ​ക്ഷെ വി​ജ​യ​ത്തി​ൽ എ​ത്താ​ൻ ഇ​ത് മ​തി​യാ​യി​ല്ല. 41 റ​ൺ​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ പ​ര​മ്പ​ര 2-1 ന് ​ന്യൂ​സി​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര വി​ജ​യി​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​രം തോ​റ്റ കി​വീ​സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് പ​ര​മ്പ​ര പി​ടി​ച്ച​ത്.നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി​യും (53), ഹ​ർ​ഷി​ത് റാ​ണ​യും (52) അ​ർ​ധ സെ​ഞ്ച​റി നേ​ടി​യെ​ങ്കി​ലും വാ​ല​റ്റം പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​യ​താ​ണ് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഏ​ഴി​ന് 277 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 296 ഇ​ന്ത്യ ഓ​ൾ​ഔ​ട്ടാ​യ​ത്. കി​വീ​സി​നാ​യി സ​ക്കാ​റി ഫോ​ൽ​ക്ക്സും ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്കും മൂ​ന്നും ജെ​യ്ഡ​ൻ ലെ​ന്നോ​ക്സ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 337/8 ഇ​ന്ത്യ 296‍/10 (46). ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 337 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ​യും (137) ഗ്ലെ​ൻ ഫി​ലി​പ്സി​ന്‍റെ​യും (106) സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് കി​വീ​സ് വ​മ്പ​ൻ സ്കോ​റി​ലെ​ത്തി​യ​ത്.ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ്‌​ദീ​പ് സിം​ഗും ഹ​ർ​ഷി​ത് റാ​ണ​യും മൂ​ന്നു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. ഡാ​രി​ൽ മി​ച്ച​ലി​നെ ക​ളി​യി​ലെ​യും പ​ര​മ്പ​ര​യു​ടെ​യും താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.     *ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം*ദില്ലി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു.എംടി വാലിയൻ്റ് റോറിലെ ഇന്ത്യക്കാരായ ജീവനക്കാരോട് ബന്ധപ്പെടാൻ അടിയന്തര അനുമതി വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ദിബ്ബ പോർട്ടില്‍ വച്ച്‌ ഇന്ധനക്കടത്ത് ആരോപിച്ച്‌ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബം മോചനം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു.ഡിസംബർ 8നാണ് യുഎഇ കമ്പനിയുടെ കീഴിലുള്ള കപ്പല്‍ അന്താരാഷ്ട്ര അതിർത്തിയില്‍ വച്ച്‌ ഇറാൻ പിടിച്ചെടുത്തത്. 6000 മെട്രിക് ടണ്‍ ഇന്ധനം മോഷ്ടിച്ചു കടത്തി എന്നായിരുന്നു ആരോപണം. കപ്പലില്‍ ശേഖരിച്ചിരുന്ന ഭക്ഷണം തീർന്നതോടെ, ബന്ദികളാക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബന്ദർ അബ്ബാസിലെ കോണ്‍സുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് കപ്പലിലേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലില്‍ ആകെയുള്ള 18 ജീവനക്കാരില്‍ 16 പേരും ഇന്ത്യക്കാരാണ്. ഒരു ബംഗ്ലാദേശ് പൗരനും ഒരു ശ്രീലങ്കൻ പൗരനും സംഘത്തിലുണ്ട്. ഡിസംബർ പകുതിയോടെയാണ് കപ്പല്‍ തടഞ്ഞുവെച്ച വിവരം ഇറാൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്. തുടർന്ന് ഡിസംബർ 14ന് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോണ്‍സുലേറ്റ് നാവികർക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കത്ത് നല്‍കി. പിന്നീട് എംബസി തലത്തിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരവധി തവണ ഈ ആവശ്യം ആവർത്തിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവികർക്ക് ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കാൻ അവസരം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ നാവികർ ഇറാനില്‍ നിയമ നടപടികള്‍ നേരിടുകയാണ്. ഈ നടപടികള്‍ എത്രയും വേഗം പൂർത്തിയാക്കാനും നാവികർക്ക് നിയമസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.
Previous Post Next Post
3/TECH/col-right