Trending

ഹസൻ നെടിയനാടിനും, എൻ. കെ. അഹമ്മദ് മാസ്റ്റർക്കും മാപ്പിള കലാ അക്കാദമിയുടെ സ്നേഹാദരം.

താമരശ്ശേരി: സംസ്ഥാന സർക്കാറിന്റെ ഫോക്ലോർ അവാർഡ് നേടിയ മാപ്പിള കവി ഹസൻ നെടിയനാട്, മലയാളത്തിനും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടിയ എൻ കെ അഹമ്മദ് മാസ്റ്റർ എന്നിവർക്ക് കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെ സ്നേഹാദരം. താമരശ്ശേരിയിൽ നടന്ന ചടങ്ങ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരുവർക്കുമുള്ള ഉപഹാരങ്ങൾ അദ്ദേഹം സമ്മാനിച്ചു.

കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. 


ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ റഷീദ് നരിക്കുനി അധ്യക്ഷനായി. സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ  കൊടുവള്ളി ഇരുവരെയും പരിചയപ്പെടുത്തി.


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി സുബൈർ മാസ്റ്റർ,ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ടി കൊടുവള്ളി,  സെക്രട്ടറി മൊയ്‌നു കൊടുവള്ളി, കവി ബദറുദ്ദീൻ പാറന്നൂർ, നവാസ് ഈർപോണ , ഇൽയാസ് നുസ്‌റത് , പി സി സലാം മാസ്റ്റർ ,യസീദ് മേപ്പള്ളി ,യാസിർ ചളിക്കോട് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right