Trending

ഓർമ്മകളിൽ മാഷ്

നമുക്കേവർക്കും പ്രിയങ്കരനും കാഞ്ഞിരമുക്ക് മഹല്ലിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന പി.മൊയ്തീൻ കോയ മാസ്റ്റർ നമ്മളിൽ നിന്നും ഓർമ്മയായിരിക്കുകയാണ്. ദീർഘകാലം കായിക അധ്യാപകനായി സേവനം ചെയ്തതോടൊപ്പം കായിക സാംസ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതായിരുന്നു. 

കാഞ്ഞിരമുക്ക് മഹല്ലിന്റെ സർവ്വതോന്മകമായ വികസനത്തിനും പുരോഗതിക്കും അദ്ദേഹം ചെയ്ത സംഭാവനകൾ എന്നും നാം ഓർക്കുന്നതാണ്.അദ്ദേഹത്തിൻറെ ഓർമ്മകൾ പങ്കുവെക്കുന്നതിനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും 2025 ഒൿടോബർ 26 ന് എളേറ്റിൽ വാദി ഹസ്ന സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടുകയാണ്. 
         
 ഫ്രണ്ട്സ് കാഞ്ഞിരമുക്ക് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്ക് താങ്കളെയും കുടുംബത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ടീം-ഫ്രണ്ട്സ് കാഞ്ഞിരമുക്ക്
Previous Post Next Post
3/TECH/col-right