Trending

ഫ്രഷ് കട്ട് സമരം : എസ്‌ഡിപിഐയെ ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ പ്രേരിതം:എസ്‌ഡിപിഐ.

കൊടുവള്ളി : താമരശ്ശേരി ഫ്രഷ് കട്ട് ജനകീയ സമരത്തെ രാഷ്ട്രീയമായി തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു .അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശവാസികൾ വർഷങ്ങളായി നടത്തിവരുന്ന സമരം ജനങ്ങളുടെ ആരോഗ്യവും ശുദ്ധമായ വായുവും വെള്ളവും സംരക്ഷിക്കാൻ ഉള്ളതാണ്. 

പ്രതിഷേധങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്നം വഷളാക്കിയത്. സമരത്തിലും അക്രമത്തിലും പിന്നിൽ 
എസ്‌ഡിപിഐയെ ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ പ്രേരിതവും ഗൂഡലോചയുടെ ഭാഗവുമാണ്. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണെന്ന വസ്തുത തന്നെ എസ്‌ഡിപിഐക്കെതിരായ സിപീഎം പ്രചാരണത്തിന്റെ പിന്നിലെ ഗൂഢരാഷ്ട്രിയ അജണ്ട വെളിവാക്കുന്നതാണ്.

സംഭവ ദിനത്തിൽ നടന്ന അക്രമത്തെയും തീവെപ്പിനെയും ചുറ്റിപ്പറ്റിയ ഗൂഢാലോചനയെ വിശദമായി അന്വേഷിക്കണമെന്നും, യഥാർഥ്യം പുറത്ത് കൊണ്ട് വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ജനകീയ സമരത്തെ അ ട്ടിമറിക്കാനും ഫാക്ടറിയുടെ ഉത്തരവാദിത്തം മറയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഫ്രഷ് കട്ട് മാനേജ്മെന്റിന്റെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും മാധ്യമപ്രതികരണങ്ങൾ ദുരൂഹവും സംശയാസ്പദവുമാണ്. ഫ്രഷ് കട്ട് മാനേജ്മെന്റ് അക്രമണത്തിനുള്ള ഗൂഢാലോചന നടത്തിയോ, അതിൽ തൊഴിലാളി യൂണിയൻ നേതാക്കളുടെ പങ്കുണ്ടോ എന്നതും സമഗ്രമായി അന്വേഷിക്കണം. ജനവാസ മേഖലയിലെ അറവ് മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുന്നതിനും പ്രശ്ന പരിഹാരത്തിനനും സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും പോലീസ് നടപടികളിൽ ആവശ്യമെങ്കിൽ ഇരകൾക്ക്  നിയമ സേവനം ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരപോരാട്ടത്തെ ചോരയിൽ മുക്കാനും വഴി തിരിച്ചു വിടാനുമുള്ള ഗൂഡ ശക്തികളുടെ താല്പര്യങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ജാഗ്രത പാലിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ടിപി യുസുഫ് പറഞ്ഞു.
Previous Post Next Post
3/TECH/col-right