Trending

ഹിജാബ് വിലക്കില്‍ വര്‍ഗീയ മുതലെടുപ്പിന് അവസരമൊരുക്കരുത്:ഡോ. ഹക്കീം അസ്ഹരി

കോഴിക്കോട്: നമ്മുടെ സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗക്കാർക്കും പൂർണ മതസ്വാതന്ത്ര്യമുണ്ടെന്നും ഹിജാബ് വിലക്കില്‍ വർഗീയ മുതലെടുപ്പിന് അവസരമൊരുക്കരുതെന്നും ഡോ.അബ്ദുള്‍ ഹക്കീം അസ്ഹരി.



പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
നമ്മുടെ സ്ഥാപനങ്ങളിലെല്ലാം ക്രിസ്ത്യൻ വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. ഹിന്ദുക്കള്‍ പഠിക്കുന്നുണ്ട്. ശബരിമലയില്‍ പോകുന്ന കാലത്ത് ഹിന്ദുക്കള്‍ക്ക് കറുത്ത വസ്ത്രം ധരിക്കുന്നതിന് അവർക്ക് ഒരു മാസമോ, രണ്ടു മാസമോ ഒക്കെ കറുത്ത വസ്ത്രം ധരിച്ചു വരുന്നതിന് നമ്മുടെ കലാലയങ്ങളില്‍ യാതൊരു വിലക്കും ഏർപ്പെടുത്താറില്ല. എന്നല്ല, അതൊരു ആദരവോടു കൂടിയാണ് കാണുന്നത്. പൊട്ടു തൊട്ടു വരുന്ന കുട്ടികളുണ്ട്. കുരിശു ധരിച്ചു വരുന്നവരുണ്ട്. കുരിശു ധരിക്കല്‍ അവരുടെ മതത്തിൻ്റെ ഒരു എസ്സെൻഷ്യല്‍ ഭാഗം ഒന്നും അല്ലെങ്കില്‍ പോലും അവരുടെ രാജാചാരത്തിൻ്റെ ഭാഗമായി ചില കുടുംബത്തില്‍ പെട്ടവർ വിദ്യാർത്ഥികള്‍ പോലും കുരിശു ധരിച്ചു വരിക എന്ന് വരുമ്ബോള്‍ അതിനെ തടയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മുസ്ലിം മാനേജ്മെൻ്റ് സ്കൂളുകളില്‍ തൊപ്പി ധരിക്കുന്നത് ചിലയിടങ്ങളില്‍ അത് യൂണിഫോമിൻ്റെ ഭാഗമായിട്ട് പുസ്തകങ്ങളില്‍, പ്രോസ്പെക്ടസുകളില്‍ എഴുതി വെച്ചിട്ടുള്ളതാണ്. അതുപോലെ പെണ്‍കുട്ടികള്‍ക്ക് തലമറക്കുന്നതും എഴുതി വെച്ചിട്ടുള്ളതാണ്. എന്നാല്‍ അതേ സ്കൂളില്‍ വരുന്ന അമുസ്ലിം വിദ്യാർത്ഥികളെ തൊപ്പി വെക്കാനോ, വിദ്യാർത്ഥിനികളെ തലമറക്കാനോ നിർബന്ധിക്കാറില്ല എന്ന് മാത്രമല്ല, ചെറിയൊരു പ്രേരണ പോലും അവർക്ക് നല്‍കാറില്ല. കാരണം അത് അവരുടെ മതത്തിൻ്റെയോ, ആചാരത്തിൻ്റെയോ സ്വാതന്ത്ര്യമാണ്. അത് അവർ പാലിച്ചു കൊള്ളട്ടെ എന്ന് തന്നെയാണ് വെക്കുന്നത്. അങ്ങനെയാണ് വെക്കേണ്ടതും. ക്രിസ്ത്യാനികളും ഒട്ടുമിക്ക സ്ഥലങ്ങളിലും അങ്ങനെ തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഇതൊരു മതത്തിൻ്റെ പ്രശ്നമാക്കി എടുത്ത് വർഗീയമായ വല്‍ക്കരിച്ച്‌ രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ക്ക് ആര് ശ്രമിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് നമുക്കുണ്ടാകേണ്ടത് എന്നാണ് എനിക്കിവിടുത്തെ എല്ലാ ജാതി മതസ്ഥരോടും ഈ ഭാരതത്തിൻ്റെ മുഴുവൻ പൗരന്മാരോടും ഓർമ്മപ്പെടുത്താനുള്ളതെന്നും ഹക്കീം അസ്ഹരിവ്യക്തമാക്കി.
Previous Post Next Post
3/TECH/col-right