പൂനൂർ: അവേലത്ത് മഖാം ഉറൂസിന് ഇന്ന് കൊടിയേറും.ആവിലോറ കാരക്കാട് മഖാമിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സയ്യിദ്‌മാരുടെയും, നേതാക്കളുടെയും നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലു മണിക്ക്ന ടക്കുന്ന പതാക ജാഥ അവേലത്ത് മഖാം പരിസരത്ത് സമാപിക്കും.
സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തും. അവേലത്ത് മഖാം സിയാറത്തിന്
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര നേതൃത്വം നൽകും. പതാക വരവിന്റെ ഭാഗമായി സി എം മഖാമിൽ സിയാറത്തിന് ആലിക്കുട്ടി ഫൈസി മടവൂർ, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ മഖ്ബറയിൽ
എ കെ സി മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകും.
മഗ്‌രിബിന് ശേഷം നടക്കുന്ന ഇശൽ വിരുന്ന് നിയാസ് ചോല
ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ അധ്യക്ഷത വഹിക്കും.ഇശൽ വിരുന്നിന് ശമ്മാസ് കാന്തപുരവും സംഘവും നേതൃത്വം നൽകും. രാത്രി 9 മണിക്ക്
സയ്യിദ് മുഹ്സിൻ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ ശാദുലി റാത്തീബ് നടക്കും. നാളെ നടക്കുന്ന മദനീയം മജ്‌ലിസിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.
ഈ മാസം ഇരുപത്തിമൂന്ന് മുതൽ നടക്കുന്ന മത പ്രഭാഷണ വേദിയിൽ ഫാളിൽ നൂറാനി ദേവതിയാൽ,
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഷാഫി സഖാഫി മുണ്ടമ്പ്ര, അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. മഹ്ളറത്തുൽ ബദരിയ, അവേലത്ത് മഖാം സ്വലാത്ത് മജ്‌ലിസ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. ഉറൂസിൽ വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാർ ചെയ്യുന്നതിനാവശ്യമായ വിഭവങ്ങളുമായി ഈ മാസം 24 വെള്ളിയാഴ്ച നാലു മണിക്ക് പൂനൂർ, ബാലുശ്ശേരി, നരിക്കുനി, താമരശ്ശേരി, കൊടുവള്ളി
സോണുകളിലെ നൂറിലധികം
മഹല്ലുകളിൽ നിന്ന് മഹല്ല് വരവ് നടക്കും.
ഈ മാസം 26 ന് രാവിലെ ഒമ്പത് മണി മുതൽ അന്നദാന വിതരണം നടക്കും. 11 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എ, പി ടി എ റഹീം എം എൽ എ , അഹമ്മദ് ദേവർകോവിൽ എം എൽ എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഖത്തം ദുആക്ക്
സയ്യിദ് അബൂബക്കർ കോയ തങ്ങൾ അവേലം നേതൃത്വം നൽകും.
27ന് നടക്കുന്ന സമാപന സമ്മേളനത്തിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം,പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ,
പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ,
സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹിമാൻ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിക്കും.
Tags:
POONOOR