Trending

സനൂപ് എത്തിയത് ആശുപത്രി സുപ്രണ്ടിനെ ലക്ഷ്യം വെച്ച്.


താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ സനൂപ് ലക്ഷ്യം വെച്ചത് ആശുപത്രി സുപ്രണ്ടിനെയെന്ന് വ്യക്തമാവുന്നു. തന്റെ മകളുടെ മരണത്തിൽ സുപ്രണ്ടിന്റെ അനാസ്ഥ മുമ്പ് തന്നെ കുടുംബം ചോദ്യം ചെയ്തിരുന്നു. അനയയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്നറിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത് സൂചിപ്പിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് നല്‍കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മൂന്നു കുട്ടികള്‍ക്കും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെങ്കിലും രോഗബാധ ഉറവിടം സ്ഥിരീകരിക്കാന്‍ വീടിനടുത്തുനിന്ന് എടുത്ത സാംപിളുകളുടെ ആദ്യഘട്ട പരിശോധനയില്‍ കഴിഞ്ഞിരുന്നില്ല.



താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അന്നുതന്നെ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടിക്ക് ഛര്‍ദ്ദിയും പനിയും മറ്റും ഉണ്ടായെങ്കിലും, രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നായിരുന്നു പരാതി. താലൂക്ക് ആശുപത്രിയില്‍ പനി മൂര്‍ച്ഛിച്ച്‌ അപസ്മാരമുണ്ടായ ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനതീരുമാനമുണ്ടായതെന്നായിരുന്നു പരാതി.


പനി-ഛര്‍ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയെന്നാണ് അന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.


സുപ്രണ്ടിനെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയെങ്കിലും അദ്ദേഹം ഓഫീസിൽ ഉണ്ടായി രുന്നില്ല.അവിടെ അപ്പോൾ ഡോ.വിപിൻ ഉച്ചക്ക് രണ്ടിന് ഉള്ള ഷിഫ്റ്റിൽ കയറാനുള്ള ഒപ്പ് വെക്കാനാണ് സുപ്രണ്ട് ഓഫീസിൽ എത്തിയത്.അപ്പോൾ അവിടെ മറ്റൊരു ഡോക്ടർ ഒരു രോഗി യുടെ ബന്ധുവുമായി രോഗവിവരങ്ങൾ സംസാരിച്ചു നിൽക്കുകയായിരുന്നു.ഇതിനിടെയിലാണ് സനൂപ് കയറി വന്നു എൻ്റെ മോളെ കൊന്ന വനല്ലടോ എന്ന് അലറി ഡോക്ടർ വിപിനെ ബാഗിൽ നിന്നും കൊടുവാൾ എടുത്തു പെട്ടെന്ന് വെട്ടി യത്.മുന്നിലുളള ആളുടെ മുകളിലൂടെ യാണ് ഇയാൾ കൊടുവാൾ വീശി വെട്ടി യത്.അതിനാൽ തന്നെ വിചാരിച്ച തരത്തിലുള്ള വെട്ടേൽക്കാതെ ഡോക്ടർ രക്ഷപ്പെട്ടത്.എല്ലാം പെട്ടെന്ന് തന്നെ നടന്ന തിനാൽ സമീപ റൂമുകളിൽ ഉണ്ടായിരുന്ന ജീവനക്കാർ സ്തബ്ധരായി പോയെങ്കിലും അനൂപിനെ കീഴടക്കി പോലീസിലറിയിക്കുകയായിരുന്നു.


കുട്ടി മരിച്ച ഷോക്കും, അധികൃതരുടെ അലംഭാവവും ആണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന് കരുതുന്നു .ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ആശുപത്രി ജീവനക്കാർ താമരശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Previous Post Next Post
3/TECH/col-right