കൊടുവള്ളി:അരങ്ങ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
പ്രതിഭാദരം - 2025 സംഘടിപ്പിച്ചു.
പുതിയ തലമുറയ്ക്ക് കൊടുവള്ളിയുടെ കലാപരവും സാഹിത്യപരവുമായ പാരമ്പര്യത്തെയും, ഇവിടുത്തെ സമ്പന്നമായ സംസ്കാരത്തെയും ചരിത്രത്തെയും പരിചയപ്പെടുത്താൻ
കല,കായികം, കൃഷി,സംഗീതം,നൃത്തം,
എഴുത്ത് , ശാസ്ത്ര പ്രതിഭകൾ , തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന - ദേശീയതലത്തിൽ മികവ് തെളിയിച്ച മണ്ഡലത്തിലെ 50 പ്രതിഭകളെയാണ് ഉപഹാരം നൽകി ആദരിച്ചത്.
എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. കല എന്നത് സമൂഹത്തിന്റെ ആത്മാവാണ്. അത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും രൂപപ്പെടുത്തുന്നതായി അദ്ധേഹം പറഞ്ഞു.പ്രതിഭകളുടെ കലാവതരണം ഗാനരചയീതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. അരങ്ങ് രക്ഷാധികാരിയും മുൻ എം.എൽ.എയുമായ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം വർക്കിംങ് ചെയർമാൻ കെ.കെ.ആലി സംസാരിച്ചു. ഫൈസൽ എളേറ്റിൽ , ബഷീർ മുസ്താഫ്, അഷ്റഫ് വാവാട് , ഹബീബ് റഹ്മാൻ , എ.കെ. അഷ്റഫ്, പി.സി. ജമാൽ , നാസർ പട്ടനിൽ , റഷീദ് സൈൻ, ഓ.പി. റസാക്ക്, ഈ .സി . മുഹമ്മദ്, പി.വി. എസ്. ബഷീർ, ടി.പി. മജീദ് നെല്ലാംകണ്ടി , ഫസൽ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ കൺവീനർ കലാം വാടിക്കൽ സ്വാഗതവും, ടി.പി. മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിഭകളുടെ കലാവതരണവും ഗാന വിരുന്നും നടന്നു.
Tags:
KODUVALLY