മങ്ങാട്:"ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ" എന്ന സന്ദേശവുമായി ഒരു ശ്രീകൃഷ്ണ ജയന്തികൂടി ആഘോഷിച്ചു.
ഉണ്ണികുളം മങ്ങാട് വിവേകാനന്ദ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര കൃഷ്ണ നാമ ജപംകൊണ്ടും ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
ഉണ്ണികുളം മങ്ങാട് വിവേകാനന്ദ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര കൃഷ്ണ നാമ ജപംകൊണ്ടും ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ഭക്തി സാന്ദ്രമായി ആഘോഷിച്ചു.
മങ്ങട് പരദേവത ക്ഷേത്രത്തിൽ നിന്നും അമ്പയപ്പൊയിൽ മൂരിക്കരുമകൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്രകൾ നെരോത്ത് സംഗമിച്ചു മഹാശോഭയാത്രയായി മങ്ങാട് കോവിലകം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ സമാപിച്ചു.
ശോഭയാത്രയിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു. മുത്തു ക്കുടകളുടെയും, വാദ്യമേളങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും, അകമ്പടിയോടുകൂടി നടന്ന ശോഭയാത്രയെ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും വിവിധ പുരാണ കഥാപാത്രങ്ങളും ചേർന്ന് മനോഹരമാക്കി.
ശോഭയാത്രയുടെ വിവിധ സ്ഥലങ്ങളിൽ സഹോദര മതസ്ഥർ ശോഭയാത്രയ്ക്ക് നൽകിയ സ്വീകരണം മങ്ങാടിന്റെ പെരുമയ്ക്ക് പൊൻതൂവൽ ചാർത്തി.
Tags:
POONOOR