Trending

കുറ്റ്യാടിയിൽ യുവതി മരിക്കാനിടയായ സംഭവം: അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം.

കുറ്റ്യാടി: ക്യാൻസർ ബാധിച്ച വീട്ടമ്മയെ ആധുനിക ചികിത്സാരീതിയിലേക്ക് മാറ്റിയില്ല. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാൻ നിർദ്ദേശിച്ചു. യുവതിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരേ ‌പരാതി നൽകി കുടുംബം.

അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സ്തനാർബുദം മൂർഛിച്ചപ്പോഴും എന്താണ് അസുഖം എന്നുപോലും നിർണയിക്കാനോ പറയാനോ കഴിയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്‌തു. ഒടുവിൽ എംവിആർ കാൻസർ സെന്ററിൽ എത്തുമ്ബോഴേക്കും രോഗം നാലാം ഘട്ടം കടന്നിരുന്നു. ഹാജറയുടെ അസുഖം മൂർഛിക്കാൻ ഇടയാക്കിയ കപട ചികിത്സകർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട്, ബന്ധുവും മാധ്യമ പ്രവർത്തകനും, കുറ്റ്യാടി സ്വദേശിയുമായ എൻ പി സക്കീർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.

സ്തനത്തിൽ തടിപ്പുണ്ടായതിനെ തുടർന്ന് അക്യൂപങ്ചർ ചികിത്സ തേടിയ വീട്ടമ്മ ഇപ്പോൾ കാൻസർ 4 സ്റ്റേജിൽ ചികിത്സയിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്ബോഴും കപട ചികിത്സകൻ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാനെന്നാണ്. മതിയായ ഭക്ഷണം പോലും നൽകാതെ ഇവർ അവരുടെ ശരീരം ശോഷിപ്പിച്ച് എല്ലും തോലുമാക്കി. അസുഖം കാൻസർ ആണെന്നത് മറച്ചുവെച്ചതായും പരാതിയിലുണ്ട്.
Previous Post Next Post
3/TECH/col-right