Trending

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും  തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും. 

ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ  അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിലധികമായി ശ്രമകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ടി. സിദ്ധിഖ്. എം. എൽ. എ  ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.

ജില്ലാ ഭരണകൂടം,പോലീസ്, ഫോറസ്റ്റ്, ഫയർ,ജിയോളജി ഡിപ്പാർട്ട്മെൻ്റ്, സോയിൽ കൺസർവേഷൻ, സിവിൽ ഡിഫൻസിൻ്റെ ഭാഗമായിട്ടുള്ള സന്നദ്ധ സംഘടനകൾ, ചുരം സംരക്ഷണ സമിതി അടക്കമുള്ളവർ ഈ പ്രതികൂല കാലാവസ്ഥയിലും നടത്തിയ കൂട്ടായ പ്രവർത്തനം നാടിന് കരുത്ത് പകരുന്നു എന്നും ടി. സിദ്ധിഖ്. എം. എൽ. എ. അഭിപ്രായപ്പെട്ടു.

Previous Post Next Post
3/TECH/col-right