Trending

എം.ഡി.എം.എ. യുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് :ഫറോക്ക് ഡാൻസാഫ് സംഘത്തിന്റെ ലഹരി വേട്ടയിൽ 155 ഗ്രാമോളം എംഡി എം എയുമായി രണ്ടുപേർ പിടിയിൽ. ഓണാഘോഷം ലക്ഷ്യമാക്കിയാണ് എം.ഡി.എം.എ. എത്തിച്ചത്.

മലപ്പുറം പള്ളിക്കൽ ബസാർ താമസിക്കും കോഴിക്കോട് പുല്ലുക്കുന്ന് സ്വദേശി ഷഹീദ് ഹുസൈൻ, കോഴിക്കോട് ചാലിയം കപ്പലങ്ങാടി സ്വദേശി അബൂതാഹിർ എന്നിവരാണ് പിടിയിലായത്.

ഡാൻ സാഫ് സംഘത്തിന്റെ പെട്രോളിങ്ങിനിടയിൽ സംശയാസ്പദമായി കണ്ട വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി ഫറോക്ക് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവർ പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും എത്തിച്ച എം.ഡി.എം.എ വൈദ്യരങ്ങാടിയിൽ വെച്ച് ഉച്ചയോടെയാണ് പിടികൂടിയത്. പ്രതികളുടെ വിൽപ്പന രീതിയും എംഡി എം എ വൻ അളവിൽ എത്തിക്കുന്ന രീതിയും കൃത്യമായി പഠിച്ച് ആറുമാസത്തെ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Previous Post Next Post
3/TECH/col-right