Trending

ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും, അനുമോദനവും സംഘടിപ്പിച്ചു

പൂനൂർ:അവേലം - ചുണ്ടിക്കാട്ടുപോയിൽ ആട്സ് & സ്പോട്സ് ക്ലബ് (ACPASC) ൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ട്രോമ കെയറിൻ്റെ സഹകരണത്തോടെ ഏകദിന ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും, അനുമോദനവും സംഘടിപ്പിച്ചു. പൂനൂർ വ്യാഭാരഭവനിൽ നടന്ന പരിപാടികൾ  ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി.പി ദിനേശ് ഉദ്ഘാടനം ചെയ്തു.

ACPASC ചെയർമാൻ സി.പി അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗംങ്ങളായ സി.പി.കരീം മാസ്റ്റർ, കെ.കെ അബ്ദുള്ള മാസ്റ്റർ ,കെ.പി ചന്ദ്രൻ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുള്ള അവേലത്ത്, സി.പി വഹാബ് മാസ്റ്റർ, സി പി റസാഖ് മാസ്റ്റർ, പ്രജീഷ് അവേലത്ത്, തുടങ്ങിയവർ പങ്കെടുത്തു.

ബിസിനസ് അച്ചിവ്മെൻ്റ് അവാർഡ് അബ്ദുള്ള തോട്ടായിക്കുന്നുമ്മലിനും, അപ്രിസിഷേസൻ അവാർഡ് മുനവ്വർ അബൂബക്കറിനും സമ്മാനിച്ചു. പ്രദേശത്തുനിന്നും ആദ്യമായി കേരളാ പോലീസ് സബ് ഇൻസ്പെക്ടറായി നിയമിതനായ റിഷാൽ സി.പി.യെയും, ജൂനിയർ സ്റ്റാറ്റസ്റ്റിക്ക് ഓഫിസർ നിയമനം നേടിയ ഫാസിൽ അബ്ദുൽ ഗഫൂറിനെയും,യൂണിവേഴ്സിറ്റി അസിസ്റ്റൻറ്റായി നിയമനം നേടിയ സഫ ആയിഷയെയും, CMA പൂർത്തിയാക്കിയ മുഹമ്മദ് സമീലിനെയും, SSLC, പ്ലസ്റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. 

മുനവ്വർ അബൂബക്കർ സ്വാഗതവും, മൻസൂർ മാസ്റ്റർ അവേലത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right