Trending

പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

താമരശ്ശേരി:പനി ബാധിച്ച് നാലാം ക്ലാസ്  വിദ്യാർഥിനി മരിച്ചു. കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയ ( 9) ആണ് മരിച്ചത്. 

കോരങ്ങാട് ജി എൽ പി സ്കൂൾ  വിദ്യാർത്ഥിയാണ്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
Previous Post Next Post
3/TECH/col-right