എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ പ്രദേശത്ത് 14,15,16 വാർഡുകളിൽ 50ഓളം ആളുകൾക്ക് മഞ്ഞപ്പിത്തം
സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രതിരോധ പരിപാടികൾ ആവിഷ്‌കരിച്ചു.
സ്കൂൾ അധ്യാപകരുടെയും
ജനപ്രതിനിധികളുടെയും
ആരോഗ്യവകുപ്പിൻ്റെയും സംയുക്ത യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.സ്കൂൾ വിദ്യാർഥികളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജൂൺ 13ന്
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളിലും എല്ലാ ക്ളാസുകളിലും രാവിലെ 10.30ന് രോഗപ്രതിരോധ ബോധവത്കരണം അധ്യാപകർ വഴി നടത്തും.
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേർസൺ ജസ അസ്സൈൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, വഹീദ കയ്യലശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി പി അഷ്റഫ്, നസ്റി പി പി, പ്രിയങ്ക കരൂഞ്ഞി, മുഹമ്മദ് അലി കെ, കിഴക്കോത്ത് മെഡിക്കൽ ഓഫീസർ ശ്രീജ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ അസീസ് ടി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷാഹിദ്,
ഡോ.ദാഹിദ മജീദ്,ഡോ.ഗോപിക,
പി ടി നാസർ മാസ്റ്റർ എന്നിവർ സസാരിച്ചു.
കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്റ്റർ ബിജു ബാലുശ്ശേരി സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം
കെ കെ ജബ്ബാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS