Trending

ആശങ്ക യുയർത്തി മഞ്ഞപ്പിത്തം പടരുന്നു.

കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തം പടരുന്നു.14,15 16,കണ്ടിയിൽ, പന്നൂർ, ഒഴല ക്കുന്ന് വാർഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടർന്ന് പിടിച്ചിരിക്കുന്നത്.ഇതിനകം 30 പേർക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ദിവസേന ശരാശരി പത്തോളം പേർ വിവിധ ആശു പത്രികളിലായി ചികിത്സ തേടു ന്നുണ്ട്. നാല് പേർ ആശുപത്രി
യിൽ ചികിൽസയിലാണ്. മറ്റുള്ളവർ വീടുകളിൽ കഴിയുകയാണ്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു രോഗിയുടെ നില അൽപ്പം ഗുരുതരമാണ്.

കുന്നോത്ത് വയൽ കുടിവെ ള്ള പദ്ധതിയുടെ ഗുണഭോ ക്താക്കളാണ് രോഗംപിടിപ്പെ ട്ടവരിൽ അധികവുമുള്ളത്. 130ൽ കൂടുതലാളുകൾ ഗുണഭോക്താക്കളായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ കുടിവെളള പദ്ധതിയുടെ കിണറിനു സമീപത്തുള്ള തോട് നിറഞ്ഞ് ഒഴുകിയിരുന്നു. ഇതിലൂടെ മലി നജലം കിണറ്റിലേക്കും സമീപ ത്തെ കുളത്തിലേക്കും പടർന്നിരുന്നു. കുളത്തിൽ കുളിച്ചവരും കുടിവെള്ളം ഉപയോഗിച്ച വരുമാണ് രോഗം ബാധിച്ചവരിൽ ഏറെയും.

വാർഡുകളിൽ ആരോഗ്യവ കുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശങ്ങളിൽ ബോധവൽക്കരണവും സർവേയും നടത്തി.കിഴക്കോത്ത് കുടുബാരോഗ്യകേന്ദ്രത്തിൽ സൗജന്യനിരക്കിൽ പരിശോധന നടത്താം. മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും. രോഗലക്ഷണമുള്ളവർ നിർബന്ധമായും പരിശോധന നടത്തണമെന്നും കഴിവതും തിളപ്പിച്ചാറിയ വെള്ളം ഉപയോ ഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Previous Post Next Post
3/TECH/col-right