Trending

പ്രവേശനോത്സവം.

മങ്ങാട്:മങ്ങാട് എ യു പി സ്കൂളിൽ  ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഖൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ നൗഫൽ മങ്ങാട് അധ്യക്ഷത വഹിച്ചു.

ഈ  വർഷം പുതുതായി ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾക്കുള്ള സ്നേഹോപഹാരം സ്കൂൾ മാനേജർ എൻ ആർ അബ്ദുൽ നാസർ  വിതരണം ചെയ്തു.സി വി ബാലകൃഷ്ണൻ നായർ ,  ശ്രീകുമാർ ,  എ  കെ  ഗ്രിജീഷ്  മാസ്റ്റർ ,  ടി  അബ്ദുൽ ജബ്ബാർ മാസ്റ്റർ ,  കെ  ഉമ്മർ മാസ്റ്റർ ,  പ്രിയ  ടീച്ചർ  എന്നിവർ  ആശംസകൾ  അറിയിച്ചു.

സ്കൂൾ  പ്രധാനധ്യാപിക  കെ  എൻ  ജമീല  ടീച്ചർ  സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി  ഖമറുൽ  ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.പരിപാടിയുടെ ഭാഗമായി  ഷാജി മങ്ങാട് ,  സക്കറിയ മങ്ങാട്  എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി.
Previous Post Next Post
3/TECH/col-right