Trending

നവാഗതർക്ക് വാദ്യമേളങ്ങളോടെ വരവേല്പ്.

പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവത്തിൻ്റെ  ഉദ്ഘാടനം പൂനൂർ ജിഎംഎൽപി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ഏറാടിയിൽ നിർവഹിച്ചു. നവാഗതരെ വാദ്യമേളങ്ങളോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ,വാർഡ്മെമ്പർ സി.പി.കരീംമാസ്റ്റർ,ബ്ലോക്ക് മെമ്പർ പി.സാജിത എന്നിവർ സൗജന്യപഠനോപകരണങ്ങളും യൂണിഫോമും ടെക്സ്റ്റ്ബുക്കും വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട്മുനീർമോയത്ത്,എസ് എം സി ചെയർമാൻ ശൈമേഷ്, എംപിടിഎ പ്രസിഡണ്ട് ജൈഷ്ണജ, മുഹമ്മദ്ഷാഫി,അബ്ദുൽ ലത്തീഫ് എൻ.കെ,മുഹമ്മദ് അഷ്റഫ് എ.പി എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, അരുണ കെ.നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right