Trending

ലഹരിക്കെതിരെ അമ്മ കൂട്ടായ്മ: നാളെ കണ്ണിറ്റമാക്കിൽ.

എളേറ്റിൽ:കണ്ണിറ്റമാക്കിൽ പ്രദേശത്ത് ലഹരിക്കെതിരെ അമ്മമാരും, കുട്ടികളും ഒന്നിക്കുന്നു. ലഹരി മാഫിയകളുടെ കൈകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനും, ഭീതിയില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങാനുമുള്ള പോരാട്ടവുമായി അമ്മ കൂട്ടായ്മ നാളെ (25-05-2025) വൈകുന്നേരം 3:30ന് കണ്ണിറ്റമാക്കിൽ ഹിദായത്തുസ്സിബിയാൻ മദ്രസ്സ പരിസരത്ത് ഒത്തുചേരും.

പരിപാടി കൊടുവള്ളി പോലീസ് സി.ഐ. അഭിലാഷ് ഉദ്ഘാടനം ചെയ്യും.എക്സൈസ് ഓഫീസർ ഷഫീഖലി മുഖ്യ പ്രഭാഷണം നടത്തും.

സബ് ഇൻക്ടർ സതീഷ് കുമാർ
എസ്. ഐ. സൗദ, കണ്ണിറ്റമാക്കിൽ മഹല്ല് വൈ. പ്രസിഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ, വാർഡ് മെമ്പർ റസീന ടീച്ചർ,മുൻ വാർഡ് മെമ്പർ സജിത രവി,ലഹരി വിരുദ്ധ പ്രോഗ്രാം കോർഡിനേറ്റർ ഹബീബു റഹ്മാൻ
എന്നിവർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right