Trending

ഷഹബാസ് കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു, ആറ് വിദ്യാര്‍ഥികൾ പ്രതികൾ.

കോഴിക്കോട് :സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച  താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് വിദ്യാര്‍ഥികളെ പ്രതികളാക്കിയാണ് കുറ്റപത്രം. കൊലപാതകത്തിൻ്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം തുടരും.

എളേറ്റിൽ വട്ടോളി എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷഹബാസ് മാർച്ച് ഒന്നിനാണ് സഹപാഠികളുടെ തന്നെ മർദനമേറ്റ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററില്‍ നടന്ന ഫേര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് താമരശ്ശേരിയിൽ നടന്ന സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഷഹബാസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമൂഹമാധ്യമത്തില്‍ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി പ്ലാന്‍ ചെയ്താണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. ആയുധങ്ങളേന്തിയാണ് ആക്രമിക്കാന്‍ പോയതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. നഞ്ചക്ക് അടക്കം ഉപയോഗിച്ചാണ് കുട്ടികൾ ഷഹബാസിനെ ആക്രമിച്ചത്. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു ഷഹബാസ്.
Previous Post Next Post
3/TECH/col-right