Trending

സ്ക്രീനിംഗ് ക്യാമ്പ് നടത്തി.

കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അഥിതി തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ കീഴിൽ മലമ്പനി, ഫൈലേറിയ ,ലെപ്രസി , എന്നിവക്കുള്ള സ്ക്രീനിംഗ് ക്യാമ്പ് നടത്തി. 

മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ. ജഫ്രിക്ക്,ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെകർമാരായ റാഹില ബീഗം, ഷിഫാന ഫാത്തിമ. ബിജുല.പി , നീതു. ജി ,ആശാവർക്കർ ബേബി, തുടങ്ങിയവർ പങ്കെടുത്തു.

ക്യാമ്പിൽ 51 ആളുകളെ പരിശോധിച്ചു.വരും ദിവസങ്ങളിൽ അഥിതി തൊഴിലാളികളെയും,അവരുടെ താമസ സ്ഥലങ്ങളിലും പരിശോധനകൾ നടത്തുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.സുനിൽ കുമാറും , ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.
Previous Post Next Post
3/TECH/col-right