എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ തൊള്ളം പാറ കുടിവെള്ള പദ്ധതി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിദത്ത് മുഖ്യാഥിതിയായിരുന്നു.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ റസിന പൂക്കോട്ട്, എൻസി ഉസ്സയിൻ, സിടി ഭരതൻ, എം എ ഗഫൂർ, കെ എം ആഷിഖ് റഹ്മാൻ, വി പി അഷ്റഫ്, എം പി മുഹമ്മദ് ഇസ്ഹാഖ്, വി കെ സാലി, ഭാസ്കരൻ കുണ്ടത്തിൽ, അസിസ് തൊള്ളം പാറ, നസീർ തൊണ്ണങ്കണ്ടി എന്നിവർ സംസാരിച്ചു.
കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ ഈ പ്രദേശത്ത് ഏറെ ആശ്വാസമാണ് നാട്ടുകാർക്ക് ലഭിച്ചത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി പൂർത്തീകരിച്ചത്.
Tags:
ELETTIL NEWS