Trending

പൂനൂരിൽ ഇന്ന് ആദർശ സമ്മേളനം

പൂനൂർ : സമസ്ത സെന്റിനരി , പദ്ധതികളുടെ ഭാഗമായി  'മനുഷ്യര്ക്കൊപ്പം കർമ സാമയികം 'എന്ന ശീർഷകത്തിൽ കേരളാ മുസ്ലിം ജമാഅത് പൂനൂർ സോൺ സംഘടിപ്പിക്കുന്ന  ആദർശ സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂനൂരിൽ നടക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം  മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി , ഉദ്ഘാടനം നിർവഹിക്കും  മുസ്ലിം ജമാഅത് സംസ്‌ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള ആമുഖ ഭാഷണം നടത്തും .റഹ്മതുല്ല സഖാഫി എളമരം മുഖ്യ പ്രഭാഷണവും അബ്ദുൽ അസീസ് സഖാഫി വെള്ളയൂര്  പ്രമേയ പ്രഭാഷണവും നിർവഹിക്കും . 

സമസ്ത , കേരളാ മുസ്ലിം ജമാഅത് , എസ്‌ വൈ എസ്‌ , എസ്‌ എസ്‌ എഫ് , ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ്‌ എം എ നേതാക്കൾ സംബന്ധിക്കും
Previous Post Next Post
3/TECH/col-right