Trending

കരിയർ കാർണിവൽ വിജയകരമായി സമാപിച്ചു.

എളേറ്റിൽ:സ്കോപ്പ് എളേറ്റിൽ വലിയപറമ്പിൽ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ സംഘടിപ്പിച്ച കരിയർ കാർണിവൽ വിജയകരമായി അവസാനിച്ചു. 
ണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച കരിയർ കാർണിവലിൽ അസ്കർ ചേന്നമംഗല്ലൂർ, നാസർ മാവൂർ,മില്ലറ്റ് ചാണ്ടി,ജിഷാദ്,സലാം ഓമശ്ശേരി, ഡോ.ജയഫറലി ആലിച്ചെത്ത്, ജറീഷ്, ഫരീദ തുടങ്ങി 8 കരിയർ ഗൈഡുമാരുടെ സേവനം 250 ലധികം രക്ഷിതാക്കളും കുട്ടികളുമാണ് ഉപയോഗപ്പെടുത്തിയത്. 

കരിയർ കാർണിവലിനോടനുബന്ധിച്ച് നടത്തിയ കരിയർ എക്സിബിഷനും കരിയർ സെഷനുകളും ശ്രദ്ദേയമായി.

സ്കോപ്പ് ചെയർമാൻ എം.എ റസാഖ് മാസ്റ്റർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത്, വലിയ പറമ്പിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.പി ഉസ്സയിൻ മാസ്റ്റർ, സെക്രട്ടറി ഇക്ബാൽ കത്തറമ്മൽ, വ്യാപാരി വ്യവസായി എളേറ്റിൽ പ്രസിഡണ്ട് ബി സി മോയിൻ, എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി എം , ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ധീൻ എം , ഷഫീഖ് കത്തറമ്മൽ, സ്കോപ്പ് ഡയറക്ടർമാർ തുടങ്ങിയ പ്രമുഖർ കരിയർ കാർണിവൽ സന്ദർശിച്ചു

കരിയർ കാർണിവൽ ചരിത്രമാക്കി മാറ്റിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
Previous Post Next Post
3/TECH/col-right