നരിക്കുനി : നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന 'ഗ്രാറ്റോണിയം' ത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച റോഡ് മാർച്ച് പ്രൗഢമായി. എളേറ്റിൽ വട്ടോളി അങ്ങാടിയിൽ സയ്യിദ് പി ജി എ തങ്ങൾ മദനി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റൻ ഫസൽ സഖാഫി നരിക്കുനിക്ക് പതാക കൈമാറി.
ബദ്‌രിയ്യ സാരഥികൾ,പ്രാസ്ഥാനിക നേതാക്കൾ,രക്ഷിതാക്കൾ,നാട്ടുകാർ,മുതഅല്ലിമീങ്ങൾ, യൂത്ത് സ്കൂൾ അംഗങ്ങൾ,വിദ്യാർത്ഥികൾ തുടങ്ങിയവരാൽ സമ്പന്നമായ റോഡ് മാർച്ച് നരിക്കുനി അങ്ങാടിയിൽ സമാപിച്ചു. സമാപന സംഗമത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ടി കെ മുഹമ്മദ് ദാരിമി, പാലത്ത് അബ്ദുറഹിമാൻ ഹാജി,ഫസൽ സഖാഫി നരിക്കുനി, ടി കെ സി മുഹമ്മദ്, കെ ബീരാൻ കോയ മാസ്റ്റർ, അഫ്സൽ അഹ്സനി ചാവക്കാട് സംസാരിച്ചു.
പ്രൗഢമായ റോഡ് മാർച്ചിന് അബ്ബാസ് സഖാഫി വാളക്കുളം , ഇബ്രാഹിം സഖാഫി പന്നികോട്ടൂർ, ഒ മുഹമ്മദ് മാസ്റ്റർ, സൈനുദ്ധീൻ സഖാഫി കുണ്ടായി, റഷീദ് അദനി കിഴിശ്ശേരി, പി ഉമ്മർ ഹാജി , ഒ പി മുഹമ്മദ് മാസ്റ്റർ, ബി പി അബ്ദുൽ അസീസ് ഭരണിപാറ, വി സി സവാദ് നേതൃത്വം നൽകി.
Tags:
NARIKKUNI