Trending

കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു.

കൊടുവള്ളി: കൊടുവള്ളി കരുവൻപൊയിലിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. 

ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ. 

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കരുവൻപോയിൽ ജുമാ മസ്ജിദിൽ.

തുടർന്ന് വീട്ടിൽ കൊണ്ട് പോയ ശേഷം, ചുള്ളിയാട് മുക്ക് മഹല്ല് ഖബർ സ്ഥാനിൽ മറവ് ചെയ്യുന്നതാണ്.
Previous Post Next Post
3/TECH/col-right