എളേറ്റിൽ: ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി, തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന സന്ദേശവുമായി, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ചളിക്കോട് റബ്ബർ തോട്ടങ്ങൾ, വലിയപറമ്പ , ആവിലോറ കുന്നുമ്മൽ, പൂവതൊടുക, ഒഴലക്കുന്ന്, കച്ചേരിമുക്ക്, പൊമ്പറമല ,ചോന മണ്ണിൽ കവുങ്ങിൻ തോട്ടങ്ങൾ എന്നിവടങ്ങളിൽ, കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി.കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തിവെയ്ക്കാനും, കവുങ്ങിൻ തോട്ടങ്ങളിലെ പാളകളിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണമെന്നും ഉടമകൾക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് TM, റാഹില ബീഗം, ഫാത്തിമഷിഫാന ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ, മിനി,അനുഷ, സുലോചന, മിഡിൽ ലെവൽ സർവ്വീസ് പ്രൊവൈഡർമാരായ' അനുപ്രിയ, അപർണ്ണ, ജിജിന, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.
വേനൽകാല മഴ, ഉള്ളതുകൊണ്ട് ഗ്രാമ പഞ്ചായത്തിലെ വീടുകളും സ്ഥാപനങ്ങളും, വെള്ളിയാഴ്ചയും, ഞായറാഴ്ചയും ഡ്രൈ ഡേ, അചരിക്കുകയും കൊതുകിൻ്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മെഡിക്കൽ ഓഫീസർ Dr. സുനിൽ കുമാറും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.
Tags:
ELETTIL NEWS