Trending

താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയോട് നേഴ്സ് മോശമായി പെരുമാറിയ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ പോലീസിൽ പരാതി

താമരശ്ശേരി: കഴിഞ്ഞ ദിവസം കഫക്കെട്ട് കൂടിയതിനാൽ ശ്വാസതടസ്സം നേരിട്ട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടിയോടും, കുടുംബത്തോടും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സ് മഞ്ജുഷ മോശമായി പെരുമാറിയതിനെ തുടർന്ന് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത് സംബന്ധിച്ച് വാർത്ത നൽകിയ കോരങ്ങാട് ന്യൂസ് റിപ്പോർട്ടർ രമനീഷിനെതിരെയാണ് താമരശ്ശേരി താലൂക്കാരുപത്രി നേഴ്സ് മഞ്ജുഷ താമരശ്ശേരി പോലീസിൽ പരാതിയുമായി എത്തിയത്. 

വാർത്തയിൽ പറയുന്നതുപോലെ മെഡിക്കൽ ഓഫീസർക്ക് പരാതി ആരും പരാതി നൽകിയിട്ടില്ലായെന്നും, രമണീഷ് എന്ന കുട്ടനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതി.എന്നാൽ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയുടെ പകർപ്പും, പരാതിക്കാരുടെ അഭിമുഖവും ശേഖരിച്ച ശേഷമായിരുന്നു വാർത്ത നൽകിയിരുന്നത്.

നേരത്തെ തന്നെ ഡോക്ടറെ കാണിച്ച കുട്ടിയോട് രണ്ടു ദിവസം തുടർച്ചയായി നബുലൈസ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു, ഇതുപ്രകാരം രണ്ടാം ദിവസം ആശുപത്രിയിൽ എത്തി ചീട്ടു കാണിച്ചപ്പോൾ പുരുഷനേഴ്സ് മരുന്ന് നിറച്ച് നബുലൈസ് ചെയ്യാൻ തയ്യാറെടുത്ത് നിൽക്കുമ്പോൾ മറ്റൊരു നഴ്സായ മഞ്ജുഷ മുഖത്ത് നിന്നും മാസ്ക് ബലം പ്രയോഗിച്ച് എടുത്തു മാറ്റുകയും, പുതിയ ഒപി ചീട്ട് എടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. രോഗിയോടും, കൂടെയുണ്ടായിരുന്ന രക്ഷിതാവിനോടും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു, തൽസയം അവിടെയുണ്ടായിരുന്നു മറ്റൊരു രോഗിയോടും ഇത്തരത്തിൽ പെരുമാറിയതായി പരാതിക്കാരായ താമരശ്ശേരി ചാലുംമ്പാട്ടിൽ സിദ്ദീഖും, മകളും പറഞ്ഞു.

ഈ വാർത്ത നൽകിയതിൻ്റെ പേരിലാണ് മാധ്യമ പ്രവർത്തകനെതിരെ നേഴ്സ് പരാതി നൽകിയത്.എന്നാൽ ഏതു തരത്തിലുള്ള പരാതി നൽകിയാലും സത്യം തുറന്നു പറയുമെന്നും, ഇതിനെതിരെ കേസല്ല എന്തു തന്നെ ചെയ്താലും നേരിടാൻ തയ്യാറാണെന്നും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ (ഒമാക്) പറഞ്ഞു. ആരോപണ വിധേയയായ നേഴ്സ് തെറ്റുതിരുത്താൻ തയ്യാറാവണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Previous Post Next Post
3/TECH/col-right