കുന്ദമംഗലത്ത് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനെ ഇഫ്താർ ഒരുക്കുന്നതിനിടെ മർദിച്ച സംഭവത്തിൽ കുന്ദമംഗലം ടൗണിൽ എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം ടെന്റ് പ്രവർത്തിച്ച ഇസ്ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച് കുന്നമംഗലം ബസ്റ്റാൻഡിൽ അവസാനിച്ചു.
പൊതുയോഗം എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെകട്ട്രിയേറ്റ് മെമ്പർ റഹീം ആനകുഴിക്കര ഉദ്ഘാടനം ചെയ്തു. ഗഫൂർ ഫൈസി,റഫീഖ് പെരിങ്ങളം,ഹാഷിർ ഫൈസി,അബ്ദുസമദ് മാണിയമ്പലം,ജാബിർ പൈങ്ങോട്ട് പുറം,പി ടി അസീസ്,റിജാസ് മായനാട്,സലീം കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ ഇവിടെ സംഘർഷം കണക്കിലെടുത്തു പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.പതിവ് പോലെ ഇന്നും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ ഇഫ്താർ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരു എതിർത്താലും യാത്രക്കാർക്കുള്ള നോമ്പ് തുറ ഒരിക്കലും എസ് കെ എസ് എസ് എഫ് മുടക്കില്ല എന്ന് നേതാക്കൾ പറഞ്ഞു.
അതേ സമയം, കുന്ദമംഗലത്ത് SKSSF ഇഫ്ത്വാര്‍ പരിപാടിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏഴ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലീഗ് പ്രാദേശിക നേതാക്കളായ മുഹമ്മദ് കോയ, റിഷാദ് എന്നിവരും മറ്റ് അഞ്ച് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് എസ് കെ എസ് എസ് എഫ് കുന്ദമംഗലം മേഖലാ വൈസ് പ്രസിഡന്റ് കാരന്തൂര്‍ ചാക്കേരി സുഹൈല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഒന്നാം പ്രതി മുഹമ്മദ് കോയ കല്ല് കൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചതായും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. പ്രശ്നം ഉടലെടുത്ത ഇസ്‌ലാമിക് സെന്ററിലെയും പരിസരത്തെയും സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
Tags:
KOZHIKODE