Trending

കിഴക്കോത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ കർമ്മ പദ്ധതി.

കിഴക്കോത്ത്:ലഹരിക്കെതിരെയുള്ള പ്രചാരണ പ്രതിരോധ  പ്രവർത്തനങ്ങൾ
ശക്തിപ്പെടുത്താൻ ആരാധനാലയ കമ്മറ്റി ഭാരവാഹികളുടെ യോഗത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് നടത്തുന്ന ലഹരിക്കെതിരെയുള്ള കാമ്പയിന്റെ ഭാഗമായിട്ടാണ് വിവിധ ആരാധനാലയ കമ്മറ്റി ഭാരവാഹികളുടെ യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്തത്. എല്ലാ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ജാഗ്രത സമിതികൾ രൂപീകരിക്കാനും ബോധവത്കരണ പരിപാടികൾ നടത്താനും തീരുമാനിച്ചു. 

റമളാനിലെ അവസാനത്തെ വെള്ളിയാഴ്ചയും പെരുന്നാൾ ദിനത്തിലും മുസ്ലിം പള്ളികളിൽ ലഹരിക്കെതിരെ ഉൽബോധന പ്രസംഗം നടത്തും.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉത്സവ പരിപാടികളിൽ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.വിവാഹനിശ്ചയ സമയത്ത് തന്നെ വധു വരൻമാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ബന്ധപെട്ട മഹല്ലുകൾ പരസ്പരം കൈമാറാനും വിവാഹ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും തീരുമാനിച്ചു. 

യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മംഗലങ്ങാട്ട് മുഹമ്മദ്, ജസ്ന അസ്സയിൻ, വഹീദ കയ്യലശേരി, മെമ്പർമാരായ കെ. മജീദ്, കെ.കെ. മുഹമ്മദലി, പി.പി. നസ്റി,  മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ,സത്താർ മാസ്റ്റർ, അബ്ബാസ് മാസ്റ്റർ, ഷംസുദ്ദീൻ, പണ്ടാരങ്കണ്ടി മൊയ്തീൻ ഹാജി, ഉസൈൻ ഹാജി പന്നൂർ, രാജലക്ഷ്മണൻ , ചന്ദ്രബാബു,ഹാരിസ് പറക്കുന്ന് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right