Trending

പരിശോധനകൾ കർശനമാക്കി കിഴക്കോത്ത് ആരോഗ്യവകുപ്പ്.

എളേ റ്റിൽ: പന്നൂർ,മറി വീട്ടിൽ താഴം, കാർഗിൽ ബസ്സ് സ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഉത്പാദന - കാലാവധി ദിവസങ്ങളും, ഉത്പാദകരുടെ വിലാസവും ഇല്ലാത്ത സോഡാ പാനീയങ്ങൾ വിൽപ്പന നടത്തരുതെന്നും, കടയും - പരിസരവും വൃത്തിയായി സൂക്ഷിക്കാനും കടക്കാർക്ക് കർശന നിർദ്ദേശം നൽകി. 

കാർഗിൽ ബസ്സ് സ്റ്റോപ്പിന് സമീപമുള്ള മീൻ കടക്കാരനിൽ നിന്ന് ഉപയോഗശൂന്യമായ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു.പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റാഹില ബീഗം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്നും, നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ  അറിയിച്ചു.
Previous Post Next Post
3/TECH/col-right