Trending

കാലവർഷക്കെടുതി ; റോഡ് നവീകരണത്തിന് 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി: ഡോ.എം.കെ മുനീർ എം.എൽ.എ.

കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതി മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

മാനിപുരം -വൈക്കര റോഡ്,  പുൽപ്പറമ്പ് - കണ്ടാല റോഡ്,കൊടുവള്ളി മുൻസിപ്പാലിറ്റി, കരിഞ്ചോല - പൂവൻ മല- എട്ടേക്കറ റോഡ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്, പൂളക്കാപറമ്പ് - വരികിഴിങ്കിൽ -പേരങ്ങച്ചാലിൽ റോഡ്, നരിക്കുനി ഗ്രാമപഞ്ചായത്ത്, കണ്ണൻകുന്ന് - പറക്കുന്ന റോഡ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, തോട്ടുമൂല - ചാലിൽ റോഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, വെള്ളാട്ടുകുളം - അമ്പലത് താഴം റോഡ്, മടവൂർ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് 2023- 24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ തുക അനുവദിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.

രണ്ട് വർഷം മുൻപ് നൽകിയ ശുപാർശകൾ   ഈ വർഷമാണ്  പരിഹരിച്ചിട്ടുള്ളതെന്നും എം.എൽ.എ പ്രസ്താവിച്ചു.
Previous Post Next Post
3/TECH/col-right