താമരശ്ശേരി : കോളിക്കലിൽ വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎ സഹിതം രണ്ടു പേരെ താമരശ്ശേരി പോലീസ് പിടികൂടി.
അമ്പായത്തോട് മലയിൽ അൻഷിദ് എ ആർ (26), പരപ്പൻ പൊയിൽ ആശാരിക്കണ്ടി എ കെ റഷീദ് (42) എന്നിവരെയാണ് 0.80 ഗ്രാം എംഡി എം എ യുമായി പോലീസ് പിടികൂടിയത്.
KL57 Q 8266 നമ്പർ സ്കൂട്ടറി ഇവർ കോളിക്കൽ ഭാഗത്ത് ലഹരി വസ്തുവിൽപ്പനക്കായി എത്തിയപ്പോഴാണ് പിടിയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Tags:
THAMARASSERY