താമരശ്ശേരി:എളേറ്റിൽ എം. ജെ. ഹയർ സെക്കന്ററി പത്താം ക്ലാസ് വിദ്യാർത്ഥിയായ താമരശ്ശേരി ചുങ്കം സ്വദേശി ഷഹബാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ച ചേർത്തു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഹൈസ്കൂൾ പ്രധാന അധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ, സമാന്തര വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവന്മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, യുവജന വിദ്യാർത്ഥി സംഘടന നേതാക്കൾ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ വിവിധ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പഞ്ചായത്തുതല ജാഗ്രത സമിതി രൂപീകരിച്ചു.വാർഡ്‌തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ മുൻ എം എൽ എ വി എം ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി പി ഗഫൂർ,ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ,നവാസ് മാസ്റ്റർ,ഉല്ലാസ്,ജോൺസൺ ചക്കാട്ടിൽ , ജനപ്രധിനിതികൾ , ഹൈസ്കൂൾ പ്രധാന അധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ, സമാന്തര വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവന്മാർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, യുവജന വിദ്യാർത്ഥി സംഘടന നേതാക്കൾ,മാധ്യമ പ്രവർത്തകർ എന്നിവർ സംസാരിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സൗദ ബീവി നന്ദിയും രേഖപ്പെടുത്തി.
Tags:
THAMARASSERY