താമരശ്ശേരി: വീടു നിർമാണം പൂർത്തിയാക്കാൻ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികൾ നൽകാനിരുന്ന ധനസഹായം നിരസിച്ച് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം.
പകുതി നിലച്ച വീടുപണി കുടുംബം പൂർത്തിയാക്കും. പുറത്ത് നിന്നുള്ള സഹായം വീട് നിർമാണത്തിന് ഉപയോഗിക്കാൻ പ്രയാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളുമായി നടത്തിയ കൂടിയാലോചനയിലാണ് സഹായം സ്വീകരിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചത്.
നേരത്തെ വീട് നിർമാണം പൂർത്തിയാക്കാൻ സഹായിക്കുമെന്ന് എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി യോഗത്തിൽ തീരുമാനമായിരുന്നു.
Tags:
THAMARASSERY