എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ 20 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന കേരളാ സർക്കാർ സപ്ലൈ കോയുടെ കീഴിലുള്ള സബ്സിഡി വിതരണകേന്ദ്രമായ മാവേലി സ്റ്റോർ അടച്ചു പൂട്ടാനുള്ള ശ്രമം നടക്കുന്നു.
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം കെട്ടിട ഉടമ വാടക വർദ്ധിപ്പിച്ചു ചോദിച്ചതിനാൽ മറ്റൊരു കെട്ടിടം സംഘടിപ്പിച്ചു നൽകേണ്ട ബാധ്യത ഗ്രാമ പഞ്ചായത്തിനായിരിക്കെ, ഭരണസമിതി ഈ ഉത്തരവാദിത്തം നിറവേറ്റാത്തതിന്റെ ഭാഗമായി മാവേലി സ്റ്റോർ അടച്ചുപൂടാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 10-02-2025 തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ NK സുരേഷ്, P സുധാകരൻ, VP സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS