Trending

കോഴിക്കോട് ബസപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.

കോഴിക്കോട് അരയിടത്ത് പാലത്ത് ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. 


കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബൈക്കിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു മറിയുകയായിരുന്നു. പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോഴിക്കോട്-മാവൂർ-കൂളിമാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആകെ 54 പേരാണ് ചികിത്സ തേടിയത്.
Previous Post Next Post
3/TECH/col-right